ഇസ്രയേല്‍ ഇറങ്ങി ഇനി കരയുദ്ധം മരണം 1 ലക്ഷം

ഇനി കൂട്ടക്കൊലയുടെയും നിലവിളിയുടെയും ഭയാനകമായ മണിക്കൂറുകള്‍. രണ്ടിലൊന്ന് തീരുമാനിച്ച് ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധത്തിലേക്ക് കടക്കുകയാണ്. രണ്ടു ലക്ഷം സൈനികരുടെ അകമ്പടിയില്‍ വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ടാങ്കറുകള്‍ യുദ്ധത്തിനായി പ്രവേശിച്ചുകഴിഞ്ഞു. കരയുദ്ധത്തിനൊപ്പം നാവികസേനയും അതിശക്തമായ പോരാട്ടം ആരംഭിക്കുകയാണ്. ഗാസ എന്ന ഭൂപ്രദേശം തന്നെ ഇനി ബാക്കിയുണ്ടാകുമോ എന്നതേ കണ്ടറിയാനുള്ളു. ഹമാസ് തീവ്രവാദികള്‍ കഴിയുന്ന ഭൂഗര്‍ഭതുരങ്കത്തില്‍ വെള്ളം നിറയ്ക്കുക അതല്ലെങ്കില്‍ വിഷപ്പുക അടിച്ചുകയറ്റുക തുടങ്ങിയ അവസാനതന്ത്രങ്ങള്‍ നെതന്യാഹു നടപ്പാക്കുമെന്ന് ലോകം ഭയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഒരൊറ്റ ദിവസം ഒന്നര ലക്ഷത്തോളം പലസ്തീനികളുടെ കൂട്ടമരണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. യുദ്ധം മുന്നോട്ടുപോകുന്നതില്‍ ഇസ്രയേലിനുള്ള ആശങ്കയും യുദ്ധത്തിന് അമേരിക്ക നല്‍കുന്ന പിന്‍തുണയുമാണ് ഇനി കരയുദ്ധത്തിന് താമസം വേണ്ടെന്ന നിലപാടില്‍ ഇസ്രയേലിനെ എത്തിച്ചിരിക്കുന്നത്.
ഇത് തുടക്കം മാത്രമാണെന്നായിരുന്നു രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ നെതന്യാഹുവിന്റെ പരാമര്‍ശം. കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് വെളിപ്പെടുത്താന്‍ നെതന്യാഹു തയ്യാറായില്ല.
വിവിധയിടങ്ങളിലെ 150 ക്യാംപുകളിലായി ആറ് ലക്ഷം പേരാണ് നിലവില്‍ അഭയാര്‍ഥികളായി കഴിയുന്നത്.
കരയുദ്ധത്തിനു മുന്നോടിയായി ഹമാസ് കേന്ദ്രങ്ങളെ ആക്രമിച്ചെന്നും ഒട്ടേറെ ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു. അതേസമയം പാലസ്തീന്‍-ഇസ്രായേല്‍ പോരാട്ടം 19 ദിവസം പിന്നിടുമ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞിരിക്കുന്നു. ഇവരില്‍ 2,700 ലേറെ പേരും നിസഹായരും നരായുധരുമായ കുട്ടികളാണെന്നത് ലോകത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തില്‍ 756 പേര്‍ കൊല്ലപ്പെട്ടു.
കരയുദ്ധത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ്. ഗാസയില്‍ പ്രവേശിച്ച സൈന്യത്തെ തങ്ങള്‍ നേരിട്ടുവെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ രക്തകലുഷിതമായ രാത്രികളില്‍ ഒന്നായിരിക്കും ഇതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗാസയിലെ റെസിഡന്‍ഷ്യല്‍ മേഖലയിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഗാസയ്ക്കരികിലുള്ള അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ബോംബാക്രമണം ആരംഭിച്ചു.
ഇതുവരെയായി 19 ദിവസത്തിനുള്ളില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിവരുന്ന ആക്രമണത്തില്‍ 5087 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 1400ലേറെ ഇസ്രയേലികള്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഗാസയില്‍ ഇന്ധനം ഇന്നു വൈകുന്നേരത്തോടെ തീരുന്ന സാഹചര്യത്തില്‍ ആറു ലക്ഷം പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കിവരുന്ന യുഎന്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. ഇന്ധന ട്രക്കുകളെ ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിക്കാത്തവിധം കനത്ത വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. ഇതിനിടെ ഇസ്രായേല്‍- ഹാമാസ് പോരാട്ടത്തിനൊപ്പം സിറിയയും യെമനും ലെബനോനും യുദ്ധമുന്നണിയിലേക്ക് കടക്കുന്നതും ലോകത്തെ ഏറെ ഭയപ്പെടുത്തുകയാണ്.
യെമനില്‍ നിന്ന് സിറിയയിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെയും തുടര്‍ച്ചയായി ഷിയ സായുധ സംഘങ്ങള്‍ ആക്രമണം നടത്തിവരികയാണ്. ആസന്നമായിരിക്കുന്ന കരയുദ്ധത്തില്‍ രണ്ടിലൊന്ന് തീരുമാനമുണ്ടാകുമെന്നും ഒരു ഹസാമിനെപ്പോലും അവശേഷിപ്പിക്കാതെ ഇസ്രയേല്‍ വിജയം നേടുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നത്. എന്നാല്‍ കരയുദ്ധം എപ്പോള്‍, ഏതു രീതിയില്‍ ആയിരിക്കുമെന്ന് വെളിപ്പെടുത്താന്‍ നെതന്യാഹു തയ്യാറായിട്ടില്ല.
ഈജിപ്ത് അതിര്‍ത്തിവഴി ഇന്നു രാവിലെ വരെ എഴുപതോളം ട്രക്കുകള്‍ അവശ്യവസ്തുക്കളുമായി ഗാസയിലെത്തിയെങ്കിലും ഇന്ധനവിതരണം ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്. ഈജിപ്ത് വഴി എത്തിച്ചിരിക്കുന്ന ഡീസല്‍ ഹമാസ് കൈക്കലാക്കുമെന്നും ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുമെന്നും ഇസ്രയേല്‍ സൈന്യം ആശങ്കപ്പെടുന്നു. അതിനാലാണ് ഇന്ധനത്തിന് അനുമതി നിഷേധിക്കുന്നത്. അതേ സമയം ഈ ഇന്ധനം കിട്ടിയില്ലെങ്കില്‍ ഗാസയിലെ ജീവിതം പൂര്‍ണമായും സ്തംഭിക്കും.
ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പുനല്‍കിയിരുന്നു.
ഇസ്രയേല്‍ ഹമാസിനെതിരെ കരയുദ്ധത്തിന് തയാറെടുക്കുമ്പോള്‍ അമേരിക്കയും യുദ്ധസജ്ജമായി അതിര്‍ത്തിയിലുണ്ട്. നിലവില്‍ ഇറാഖ്, സിറിയ, കുവൈത്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളില്‍ യു.എസ്. സൈനികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി വ്യോമപ്രതിരോധസംവിധാനങ്ങള്‍ എത്തിക്കുന്നതുവരെ കരയുദ്ധം വൈകിപ്പിക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് അഭ്യര്‍ഥിച്ചിരുന്നു.
യുദ്ധത്തിനു മുന്നോടിയായ വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളിലെത്തിയവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ രക്ഷാ സമതിയില്‍ അമേരിക്കയും റഷ്യയും സമവായത്തില്‍ എത്തിയില്ല. യുദ്ധത്തിന് ഇടവേള വേണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോള്‍ എത്രയും പെട്ടന്നുള്ള വെടി നിര്‍ത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha