രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു
അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് രാംലല്ലയ്‌ക്കുള്ള വസ്ത്രം രൂപകൽപന ചെയ്ത ഡിസൈനറായ മനീഷ് ത്രിപാഠി മനസ്സുതുറക്കുകയാണ് ഇപ്പോൾ. പുണ്യഭൂമിയായ കാശിയിൽ നിർമ്മിച്ച പീതംബരി (മഞ്ഞ) തുണിയാണ് ശ്രീരാമചന്ദ്ര പ്രഭുവിന് ഉടയാട നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈഷ്ണവ ചിഹ്നങ്ങൾ വസ്ത്രത്തിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ഇതിന് പുറമേ പട്ട്, സ്വർണം, വെള്ളി എന്നിവയും വസ്ത്ര നിർമ്മാണത്തിൽ ഉപയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഒരു പ്രഭുവിന്റെയും ദൈവത്തിന്റെയും മഹത്വത്തിന് യോജിക്കും വിധത്തിലുള്ള വസ്ത്രം തയ്യാറാക്കുക എന്നതായിരുന്നു വെല്ലുവിളിയെന്നും ത്രിപാഠി പറഞ്ഞു. ഭഗവാനുമായുള്ള ദൈവീകമായ ബന്ധത്തിലൂടെയാണ് വസ്ത്രം രൂപകൽപന ചെയ്തത് എന്നദ്ദേഹം പറഞ്ഞു. വഴി തെളിക്കാൻ ഭഗവാനോട് പ്രാർത്ഥിച്ചുവെന്നും അപ്രകാരം കാണിച്ചു തന്നത് പ്രകാരമാണ് വസ്ത്രം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന് ഉചിതമായ വസ്ത്രം ഒരുക്കേണ്ടതിന്റെ അടയാളങ്ങളും മറ്റ് ജ്ഞാനവും കാണിച്ചു തന്നുവെന്നും ത്രിപാഠി പറയുന്നു.
അയോദ്ധ്യയിൽ 40 ദിവസം 15 അംഗ കരകൗശല വിദഗ്ധർക്കൊപ്പം താമസിച്ചാണ് റാം ലല്ലയുടെ വസ്‌ത്രം നിർമ്മിച്ചത്. ആദ്യത്തെ ഏഴ് ദിവസം വിഗ്രഹം ധരിക്കുന്ന റാം ലല്ല ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാം മനീഷ് ത്രിപാഠിയാണ് രൂപകൽപന ചെയ്തത്. നാല് സഹോദരന്മാർക്കും പ്രധാന വിഗ്രഹത്തിനും വേണ്ടി ഏഴ് ദിവസത്തെ വസ്ത്രങ്ങളാണ് ത്രിപാഠി ഒരുക്കിയിരിക്കുന്നത്. “ഓരോ വസ്ത്രവും ദിവസങ്ങൾക്കനുസരിച്ചാണ്. തിങ്കളാഴ്ച്ച വെളുത്തതായിരുന്നു, പക്ഷേ ഉത്സവത്തിന് അത് മഞ്ഞയായിരുന്നു, ഇപ്പോൾ ദിവസങ്ങൾക്കനുസരിച്ച് നിറങ്ങൾ മാറും.വിഗ്രഹ ശിൽപിയായ അരുൺ യോഗിരാജ് തന്റെ മുറിയിലായിരുന്നു താമസിച്ചത്.അതും ഒരു അനുഗ്രഹമായി എന്ന് അദ്ദേഹം പറഞ്ഞു.
500 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള ശ്രീരാമഭക്തർ രാമക്ഷേത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് വസ്ത്രം നെയ്യുകയെന്നതും വെല്ലുവിളിയായിരുന്നു. ആളുകൾ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്നും ത്രിപാഠി പറഞ്ഞു. എന്നാൽ എല്ലാവരിൽ നിന്നും പ്രശംസകളാണ് ലഭിച്ചതെന്നും അതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയുടെയും ഭാര്യയുടെയും മുഖത്ത് പുഞ്ചിരിയും കണ്ണുകളിൽ അശ്രുവുമായിരുന്നു വസ്ത്രം കണ്ടപ്പോഴെന്നും നിറകണ്ണുകളോടെയാണ് ഇരുവരും അഭിനന്ദിച്ചതെന്നും ത്രിപാഠി ഓർമ്മിക്കുന്നു.
ത്രിപാഠിയെ സംബന്ധിച്ചിടത്തോളം, ഇത് ഇതുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും ചെലവേറിയ ജോലിയായിരുന്നു, അദ്ദേഹം പറയുന്നു, “ഞങ്ങൾ ഇപ്പോഴും ചെലവ് കണക്കുകൂട്ടിയിട്ടില്ല. ഇത് ഒരു അസൈൻമെന്റ് മാത്രമല്ല. ഞങ്ങളുടെ വസ്ത്രത്തിൽ രാം ലല്ലയെ കാണുന്നത് എന്റെ ഹൃദയത്തിൽ വികാരങ്ങളാൽ നിറയുന്നു.
https://www.facebook.com/Malayalivartha