മറ്റൊരു താജ്‌മഹല്‍ കൂടി...
അനശ്വര പ്രണയത്തിനു പ്രതീകമായി ലോകമംഗീകരിച്ച താജ്‌മഹലിന്റെ മറ്റൊരു പതിപ്പ് ദുബായില്‍ ഒരുങ്ങുന്നു. താജ്‌മഹലിനേക്കാള്‍ നാലിരട്ടി വലിപ്പത്തിലാണ് ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ താജ്‌മഹലിന്റെ മാതൃകയൊരുക്കുന്നത്. താജ് അറേബ്യ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും സര്‍വ്വീസ് അപ്പാര്‍ട്ടുമെന്റുകളുമൊക്കെ അടങ്ങുന്നതാണ് പദ്ധതി. 5200 കോടി രൂപ നിര്‍മ്മാണത്തിനായി വേണ്ടിവരും. ഫാല്‍ക്കണ്‍ സിറ്റി ഓഫ് വണ്ടേഴ്‌സ് എന്ന പേരില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലാണ് പുതിയ താജ്‌മഹലിന്റ സ്ഥാനം.
ലോകാത്‌ഭുതങ്ങളായ ഈഫല്‍ ഗോപുരം, ഈജിപ്‌ഷ്യന്‍ പിരമിഡ്, ചൈനീസ് വന്‍മതില്‍, തുടങ്ങിയവയുടെ മാതൃകകളും ഈ ഫാല്‍ക്കണ്‍ സിറ്റിയില്‍ കാണാനാകും.
https://www.facebook.com/Malayalivartha