പോലീസുകാരന്റെ മകന്‍.. നിയമം പഠിച്ചവന്‍; മുംബൈയുടെ പുതിയ ഡോണ്‍ ലോറന്‍സ് ബിഷണോയിയുടെ കഥ
ദാവൂദ് ഇബ്രാഹിം, രവി പൂജാരി, ഛോട്ടാ രാജന്‍, ഛോട്ടാ ഷക്കീല്‍... എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഉത്തരേന്ത്യ കിടുങ്ങിയ ഒരു കാലമുണ്ടായിരുന്നു. ബോളിവുഡും രാഷ്ട്രീയവും പോലും വിരല്‍ത്തുമ്പില്‍ അമ്മാനമാടിയിരുന്ന അധോലോക നായകര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ അതേ കിടുക്കമുണ്ടാക്കിയൊരു പേരുണ്ട് ലോറന്‍സ് ബിഷണോയ്
2024 ഒക്ടോബര് 12 ശനിയാഴ്ച രാത്രി മുബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ ഒരു കൊലപാതകം നടന്നു .. കൊല്ലപ്പെട്ടത് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി എന്ന നേതാവ് ..മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. ശനിയാഴ്ച രാത്രി ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേയ്ക്ക് പോകുന്ന സിദ്ധിഖി നഗരത്തില്‍ ദസറ ആഘോഷം നടക്കുന്നതിന്റെ ഒപ്പം കൂടി . ഏകദേശം ഒന്‍പതരയോടെ ജനക്കൂട്ടത്തിലേക്ക് എത്തിയ വാടക കൊലപാതകി സംഘം സിദ്ധിഖിയെ വെടിവെച്ചു .. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മുന്‍കാലങ്ങളില്‍ സംഭവിച്ച അധോലോക കുറ്റവാളികളുടെ കൊലപാതകവുമായി ഈ കൊലപാതകത്തിന് ഏറെ സാമ്യമുണ്ട് . ബാബ സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള പദ്ധതി 3 മാസം മുന്‍പേ തുടങ്ങിയിരുന്നുവെന്നും പ്രതികള്‍ ആയുധങ്ങളില്ലാതെ ബാബ സിദ്ദിഖിയുടെ വീട്ടില്‍ പലതവണ പോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബാബ സിദ്ദിഖിയെ തിരിച്ചറിയാന്‍ ബാബ സിദ്ദിഖിയുടെ ഫോട്ടോയും ബാനര്‍ ഫോട്ടോയും പ്രതിക്ക് നല്‍കുകയും ചെയ്തിരുന്നു.
സിദ്ദിഖി വധക്കേസില്‍ അറസ്റ്റിലായ നാലാം പ്രതി ഹരീഷ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു, നാലംഗ സംഘമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. രണ്ട് പേര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ശിവകുമാര്‍ ഗൗതം, മുഹമ്മദ് സീഷാന്‍ അക്തര്‍ എന്നിവരെയാണ് പോലീസ് തിരയുന്നത്. ഇതില്‍ ഗൗതം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. അക്തര്‍ മുഖാന്തരമാണ് കൊലപാതകത്തിനുള്ള നിര്‍ദേശം ലഭിച്ചതെന്നാണ് വിവരം.......
കൊലപാതകം നടത്താന്‍ സംഘത്തിന് പണം മുന്‍കൂറായി ലഭിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് മുന്‍കൂറായി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ തോക്കും ലഭിച്ചതായി പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയില്‍ 14000 രൂപ വാടകയുള്ള വീടെടുത്ത് താമസിക്കുകയായിരുന്നു നാലംഗ സഘമെന്നും പോലീസ് പറഞ്ഞു.ഇവര്‍ തോക്കു നേരാംവണ്ണം പിടിച്ചു വെടിവെക്കാന്‍ പഠിക്കുന്നത് യു ട്യൂബ് നോക്കിയാണ് . 90 കള്‍ക്ക് ശേഷം ആദ്യമായാണ് കൊട്ടേഷന്‍ കൊടുത്ത് കൊല്ലുന്നത് ഇതാദ്യമാണ് .
ഈ വിഷയവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയി .. ശരിക്കും ആരാണ് ലോറന്‍സ് ബിഷ്‌ണോയി.
അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള ഒരു 31കാരന്‍. രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഒരു പോലെ തലവേദനയായ ലോറന്‍സ് ബിഷ്‌ണോയി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ലോറന്‍സ് ബിഷ്‌ണോയി ഇപ്പോള്‍. എന്താണ് സിദ്ധിഖിയും ലോറന്‍സ് ബിഷ്‌ണോയിയും ആയുള്ള ബന്ധം ?
വര്‍ഷം 1998. ഹം സാത്ത് സാത്ത് ഹെയിന്‍ എന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ നടക്കുന്നു. ചിത്രീകരണത്തിന്റെ ഇടവേളയില്‍ വേട്ടയ്ക്ക് പോയ സല്‍മാന്‍ ഖാനും സുഹൃത്തുക്കളും കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന് ആരോപണം.
വന്യജീവികളെയും മൃഗങ്ങളേയും വിശുദ്ധമായി കാണുന്ന ബിഷ്‌ണോയി സമുദായം വലിയ തോതില്‍ പ്രകോപിതരായി. സ്വയം പ്രതിരോധത്തിന് പോലും മൃഗങ്ങളെ ഉപദ്രവിക്കാത്തവരാണ് ബിഷ്‌ണോയിമാര്‍.
ഈ സംഭവം നടക്കുമ്പോള്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ പ്രായം വെറും അഞ്ച്. പിന്നീട് പല കേസുകളില്‍പ്പെട്ട് 2015ല്‍ അറസ്റ്റിലായ ലോറന്‍സ് ബിഷ്‌ണോയി 2018ലാണ് ജോദ്പൂരിലെ കോടതിയില്‍വച്ച് സല്‍മാന്‍ ഖാനെ കൊലപ്പെടുത്തിയിരിക്കുമെന്ന് പറഞ്ഞത്. പഞ്ചാബിലെ ഫസില്‍ക്കയില്‍ ജനിച്ച 31കാരനായ ലോറന്‍സ് ബിഷ്‌ണോയി അന്ന് മുതല്‍ ഇന്നുവരെ പലരുടെയും പേടി സ്വപ്നമാണ്. ഒരു കൊലപാതക കേസിലും നേരിട്ട് പങ്കാളിത്തമില്ലെന്നാണ് ലോറന്‍സ് ബിഷ്‌ണോയിയെക്കുറിച്ച് ഡല്‍ഹി പൊലീസ് പറയുന്നത്. സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ആളാണ് ബിഷ്‌ണോയി
ഡിഗ്രിക്ക് ശേഷം2013 ല്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ LLB യ്ക്ക് ചേര്‍ന്നു. ആദ്യത്തെ കേസ് കോളേജ് എലെക്ഷനില്‍ എതിര്‍സ്ഥാനാര്‍ഥിയെ വെടിവെച്ചതായിരുന്നു .2012 മുതല്‍ 2024 വരെ 84 കേസുകളില്‍ പ്രതിയാണ് ബിഷ്‌ണോയി. ജയിലില്‍ വെച്ച് അന്താരാഷ്ട്ര ആയുധ കുറ്റവാളി രഞ്ജിത്ത് ധുപ്ലയെ പരിചയപ്പെടുന്നത് .അതുവഴി പല ഗാംഗ്സ്റ്റര്‍സുമായി പരിചയപ്പെട്ടു . പിന്നീട് മദ്യവില്പനയില്‍ ഏര്‍പ്പെട്ടു .
കാനഡയിലുള്ള കുപ്രസിദ്ധ കുറ്റവാളി ഗോള്‍ഡി ബ്രാര്‍. സച്ചിന്‍ താപ്പന്‍, ലോറന്‍സിന്റെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി, വിക്രംജിത് സിങ്, കാലാ ജത്തേഡി, കാലാ റാണ എന്നിങ്ങനെ പോകുന്നു ആ സംഘത്തിലെ മുന്‍നിരക്കാരുടെ പേരുകള്‍. എന്‍ഐഎയുടെ കണക്കില്‍ കുറഞ്ഞത് 700 സജീവ അംഗങ്ങളടങ്ങുന്ന ഇന്ത്യയില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ കുറ്റവാളി സംഘമാണിന്ന് ലോറന്‍സ് ബിഷ്‌ണോയിയുടേത്.
അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്ന ടെലഗ്രാമും സിഗ്‌നല്‍ ആപ്പുമാണ് പ്രധാനമായും സംഘാംഗങ്ങള്‍ ഉപയോഗിക്കുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ പഴയ ഡി കമ്പിനി പോലല്ല, സാങ്കേതികവിദ്യയും പുത്തന്‍ ആയുധങ്ങളുമായി ലോകത്ത് പലയിടത്തും കൊല്ലാനിറങ്ങുന്ന പടകളുണ്ട് ലോറന്‍സ് ബിഷ്‌ണോയിക്ക്. ജയിലിനുള്ളിലാണെങ്കിലും പുറത്തുള്ള ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ടു . ബാന്ദ്ര വെസ്റ്റില്‍ ബിഷ്‌ണോയിക്ക് അടുത്ത ബന്ധമുണ്ട്. ഗവണ്മെറ്റില്‍ റിയല്‍ സ്റ്റേറ്റമായി ബന്ധപ്പെട്ട ഒത്തു തീര്‍പ്പ് സംഘങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു . റിയല്‍ എസ്റ്റേറ്റ് രംഗത്തു പലപ്പോഴും സിദ്ധിക്കിയുമായി ബിഷ്‌ണോയിക്ക് ഏറ്റുമുട്ടേണ്ടിവന്നു . 2000 കൊടിയുമായി ബന്ധപ്പെട്ട കുംഭകോണ കേസും സിദ്ധിക്കിയുമായി ഉണ്ട് .
സിദ്ധു മൂസെവാല, കര്‍ണിസേനാ േനതാവ് സുഖ്‌ദേവ് സിങ് ഗോഗാമേദി, ഗായകരായ എ.പി.ധില്ലന്‍, ജിപ്പി ഗ്രെവാള്‍ എന്നിവരുടെ കാനഡയിലെ വീടുകള്‍ക്ക് മുന്‍പിലും വെടിവയ്പ്. 2023 മെയില്‍ പഞ്ചാബിലെ മൊഹാലിയില്‍ പഞ്ചാബ് ഇന്റലിജന്‍സ് ആസ്ഥാനത്തിനുനേരെയുള്ള ആര്‍പിജി ആക്രമണത്തില്‍ ബാബാര്‍ ഖല്‍സയിലെ ഖലിസ്ഥാന്‍ ഭീകരര്‍ക്കൊപ്പം ലോറന്‍സ് ബിഷ്‌ണോയിയുടെ പേരും പറഞ്ഞുകേട്ടു.
https://www.facebook.com/Malayalivartha