ഹഗ്ഗിയ സോഫിയ ..AD 537 ൽ ബൈസന്റൈൻ ചക്രവർത്തി നിർമിച്ച ക്രിസ്തീയ ദേവാലയത്തെ മസ്ജിദാക്കുമ്പോള്‍

ഹഗ്ഗിയ സോഫിയ ..AD 537 ൽ ബൈസന്റൈൻ ചക്രവർത്തി നിർമിച്ച ക്രിസ്തീയ ദേവാലയത്തെ മസ്ജിദാക്കുമ്പോള്‍ ആദ്യം ഏഷ്യ മൈനര്‍ എന്നും ഇസ്ലാമിക അധിനിവേശത്തിനു ശേഷം തുര്‍ക്കി എന്നും വിളിക്കപ്പെട്ട ഈ രാജ്യത്തിലെ ഓരോ നഗരത്തിനും ലോകചരിത്രത്തില്‍ തന്നെ അസാധാരണമാം വിധം പ്രാധാന്യമുണ്ട്.
തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ അതിമനോഹര ചരിത്ര നിര്‍മിതിയാണ് ഹഗ്ഗിയ സോഫിയ. ഒരു ക്രൈസ്തവ ദേവാലയമായി എ.ഡി. 537 ല്‍ നിര്‍മിക്കപ്പെടുകയും പില്‍ക്കാലത്തു മ്യൂസിയമായി മാറുകയും ചെയ്ത, പ്രദേശവാസികളും ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളും ആയാ സോഫിയ എന്ന് വിളിക്കുന്ന, ഈ കെട്ടിടത്തെ ഒരു മുസ്ലിം പള്ളിയാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടത് തുര്‍ക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്‍ ആണ് .ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തവ ദേവാലയമായിരുന്നു ഈ ഓർത്തഡോക്സ് കത്തീഡ്രൽ .ഈ സ്മാരകം ബൈസന്റൈന്‍ വാസ്തുവിദ്യയുടെ ഔന്നത്യം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തും. തുടര്‍ന്ന് വന്ന ബൈസന്റൈന്‍ ചക്രവര്‍ത്തിമാര്‍ ഏകദേശം 900 വര്‍ഷക്കാലം അതിനെ ഒരു ക്രിസ്ത്യന്‍ പള്ളിയായി സംരക്ഷിച്ചു പോന്നു.
ലോകത്തെ ആദ്യത്തേതും നിര്‍മാണകാലയളവ് മുതല്‍ നൂറ്റാണ്ടുകളോളം ഏറ്റവും വലിയ കത്തീഡ്രലുമായി നിലനിന്ന ക്രൈസ്തവര്‍ക്ക് ഹഗ്ഗിയ സോഫിയ കേവലമൊരു പള്ളി മാത്രമല്ല, വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ഉത്തുംഗതയുടെയും ദിഗ്വിജയത്തിന്റെയും ചിഹ്നം തന്നെയായിരുന്നു. പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ലോകവിജയികളായ ചക്രവര്‍ത്തിമാര്‍ അവരുടെ മതപരവും രാഷ്‌ട്രീയപരവുമായ രാജശാസനങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് ഹഗ്ഗിയ സോഫിയയുടെ വിശാലവും പരിപാവനവുമായ തിരുമുറ്റത്തുനിന്നാണ്. ഒരര്‍ത്ഥത്തില്‍ അവരുടെ എല്ലാ അധികാരത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും കേന്ദ്രം ഇവിടമായിരുന്നു.
അന്നത്തെ ഓര്‍ത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനം കൂടിയായിരുന്നു. യേശുക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും പരിലാളനയും തിരു ദിവ്യദൃഷ്ടിയും ലഭിക്കുന്ന വിശുദ്ധ ദേവാലയമാണ് ഹഗ്ഗിയ സോഫിയ എന്നൊരു വിശ്വാസം യൂറോപ്പിലാകമാനം അതിനൊരു പുണ്യകേന്ദ്രത്തിന്റെ പരിവേഷം സൃഷ്ടിച്ചിരുന്നു. ലാറ്റിന്‍ ഭാഷയില്‍ ഇതിനു സാന്‍ക്ട സോഫിയ അഥവാ ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം എന്നാണ് പേര്.
1453 ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ചു ക്രിസ്ത്യന്‍ ബൈസന്റൈന്‍ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്റൈനെ പരാജയപ്പെടുത്തി. ഭരണമേറ്റ മെഹ്മത് രണ്ടാമന്‍ രാജാവ് അവിടം തീവ്രമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കി. എല്ലായിടത്തും അധിനിവേശകര്‍ ചെയ്യുന്നത് പോലെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പേര് ഇസ്താംബൂള്‍ എന്നാക്കി മാറ്റുകയും ഹഗ്ഗിയ സൊഫിയയിലെ മത ചിഹ്നങ്ങളെല്ലാം മറച്ചു മസ്ജിദാക്കി പുനര്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. അതേവരെ ക്രൈസ്തവ ദേവാലയമായിരുന്ന ആ മഹോന്നത സൗധം മുസ്ലിം പള്ളിയായി മാറി. കുരിശുയുദ്ധങ്ങളും ക്രൈസ്തവ മത ശാസനകളും പ്രഖ്യാപിക്കപ്പെട്ട ഹഗ്ഗിയ സോഫിയയുടെ അങ്കണത്തില്‍ നിന്ന് ബാങ്ക് വിളികള്‍ ഉയർന്നു
1934 ൽ തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മുസ്തഫ കമൽ അതാതുർക്ക് ഹഗ്ഗിയ സോഫിയയെ മ്യൂസിയമാക്കി .പിന്നീടത് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടു . വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറി .എന്നാൽ പള്ളി മ്യൂസിയമാക്കി എന്നാരോപിച്ച് തുർക്കിയിലെ യാഥാസ്ഥിതിക മുസ്ലീങ്ങൾ കലാപമുണ്ടാക്കി .
ഒടുവിൽ 1934 ലെ നടപടി കോടതി റദ്ദാക്കി .തുടർന്ന് എർദോഗാൻ വീണ്ടും ഹഗ്ഗിയ സോഫിയയെ മുസ്‌ലിം പള്ളിയാക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചു . എന്നാൽ പ്രാർത്ഥന സമയങ്ങളിൽ ഒഴികെ ഉള്ള സമയം സന്ദർശകരെ അനുവദിച്ചു . ആഗോള ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെ അപ്പോസ്തലന്മാരായ ഇസ്ലാമിക് ബ്രദര്‍ ഹുഡിനോട് ആശയപരമായ ഐക്യദാര്‍ഢ്യം പ്രഖ്യാപി ക്കുന്ന എര്‍ദോഗന്റെയും പാര്‍ട്ടിയുടെയും പല നടപടികളും രാജ്യാന്തര തലത്തില്‍ത്തന്നെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
അതെ സമയം ഫ്രാൻസിസ് മാർപ്പാപ്പയും ഓർത്തഡോൿസ് സഭകളുമടക്കമുള്ള ക്രിസ്തീയ ലോകം ഇതിൽ കടുത്ത അമർഷം പ്രകടിപ്പിച്ചു . ഗ്രീസിലെ ഓർത്തഡോക്സ് പള്ളികളിൽ ദുഃഖ സൂചകമായി പള്ളിമണികൾ മുഴങ്ങി . അമേരിക്ക ഉൾപ്പടെയുള്ള ക്രിസ്തീയ രാജ്യങ്ങളിൽ പ്രതിഷേധമുണ്ടായി . 900 വർഷം ഓർത്തഡോസ് കത്തീഡ്രലും 500 വര്ഷം മുസ്‌ലിം പള്ളിയും പിന്നൊരു 80 വര്ഷം മ്യൂസിയവുമായിരുന്ന ഹഗ്ഗിയ സോഫിയ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു .
https://www.facebook.com/Malayalivartha