Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ബ്ലാക്ക്‌മാന്‍ കൂടുതല്‍ ജില്ലകളിലേക്ക്‌ വ്യാപിക്കുന്നു, പിടിക്കാന്‍ പോലീസും രംഗത്ത്‌

18 DECEMBER 2012 10:59 PM IST
മലയാളി വാര്‍ത്ത.
ബ്ലാക്ക്‌മാന്‍ കഥ തിരുവനന്തപുരം ജില്ല വിട്ട്‌ കൊല്ലം ജില്ലകളിലേക്കും വ്യപിക്കുന്നു. ബ്ലാക്ക്‌മാന്‍ കഥ നാട്ടിന്‍ പുറത്തു നിന്നും നഗരത്തിലേക്ക്‌ കടന്നതോടെ സിറ്റി പോലീസും ഉണര്‍ന്നു. ബ്ലാക്ക്‌മാന്‍ ഒരു കെട്ടുകഥയാണെന്നും കള്ളക്കഥ ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍. എവിടെ നിന്നാണ്‌ ഈ കഥ വരുന്നതെന്നും അന്വേഷിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു. രാത്രി കാലങ്ങളില്‍ പട്രോളിംഗ്‌ നടത്തുന്ന പ്രത്യേക സ്‌ക്വാഡിന്‌ നെറ്റ്‌ വിഷന്‍ ക്യാമറ, നൈറ്റ്‌ വിഷന്‍ ബൈനോക്കുലര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്‌. 

അതേസമയം തിരുവനന്തപുരത്തെ പോത്തന്‍കോട്ടും, നെടുമങ്ങാട്‌ മഞ്ചയിലും ബ്ലാക്ക്‌മാന്‍ എന്നപേരില്‍ ചിലരെ പിടികൂടിയത്‌ ഭീതി പടര്‍ത്തി. എന്നാല്‍ അവരൊക്കെ സാമൂഹിക വിരുദ്ധര്‍ മാത്രമാണെന്നാണ്‌ പോലീസിന്റെ നിഗമനം. ഇതിനിടെ ബ്ലാക്ക്‌മാന്റെ ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക്‌ പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ സുഹൃത്ത്‌ മാന്തിയതാണ്‌ ബ്ലാക്ക്‌മാന്റെ ആക്രമണമായി ചിത്രീകരിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.
അതേസമയം നാട്ടില്‍ ബ്ലാക്ക്‌മാന്‍ കഥ പ്രചരിക്കുകയാണ്‌... നാട്ടില്‍ ബ്ലാക്ക്‌ മാന്‍ ഇറങ്ങിയിട്ടുണ്ട്‌ സൂക്ഷിക്കുക. ഓരോരുത്തരും അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ വാര്‍ത്ത കൈമാറി. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. പ്രധാന പത്രങ്ങളിലും ചാനലുകളിലുമൊക്കെ വാര്‍ത്ത വന്നു.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, വെഞ്ഞാറമൂട്‌, വെമ്പായം, വട്ടപ്പാറ, നെടുമങ്ങാട്‌, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക്‌ സ്വസ്ഥമായുറങ്ങാന്‍ കഴിയുന്നില്ല. എപ്പോള്‍ വേണമെങ്കിലും ബ്ലാക്ക്‌മാന്‍ വരുമെന്നുള്ള പേടിയിലാണ്‌. ആരാണീ ബ്ലാക്ക്‌ മാന്‍. മായാകഥകളിലെ അത്ഭുതമനുഷ്യനാണോ?? ആര്‍ക്കുമറിയില്ല. പക്ഷേ അനുഭവസ്ഥര്‍ ധാരാളം.
രാത്രിയിലാണ്‌ ബ്ലാക്ക്‌മാന്റെ സഞ്ചാരം. മോഷണമല്ല അക്രമമാണ്‌ ഇവരുടെ പ്രധാന ലക്ഷ്യം. സ്‌ത്രീകളെ ആക്രമിക്കുക എന്നതാണ്‌ പ്രധാന വിനോദമായി പറയുന്നത്‌. സ്‌ത്രീകളുടെ നെഞ്ചിലും മുഖത്തുമൊക്കെ കടിക്കുകയും അള്ളുകയും ചെയ്യുമെന്നാണ്‌ ഒരുകൂട്ടര്‍ പറയുന്നത്‌. അതോടെ പെണ്‍കുട്ടികളും സ്‌ത്രീകളും വേവലാതിയായി. സ്‌കൂളുകളില്‍പ്പോലും ഇത്‌ നിത്യ സംസ്സാര വിഷയമാണിത്‌.
ബ്ലാക്ക്‌മാനെ കണ്ടവരും അവന്റെ അക്രമത്തിനിരയായവരും നിരവധിയാളുകളുണ്ട്‌. രാത്രിയില്‍ കതകില്‍ വന്ന്‌ തുടര്‍ച്ചയായി മുട്ടുക, കോളിംഗ്‌ ബെല്ലടിക്കുക, പൈപ്പില്‍ വെള്ളം തുറന്നു വിടുക അങ്ങനെപോകുന്നു കലാപരിപാടികള്‍. കതക്‌ തുറക്കുമ്പോഴോ? മുഖത്തള്ളുക, തലക്കടിക്കുക, മുറിക്കകത്ത്‌ കയറി ഒളിക്കുക തുടങ്ങിയ കലാപ്രകടനവുമുണ്ട്‌. ദേഹം മുഴുവനും കരി പുരട്ടിയിട്ടുണ്ടെന്നാണ്‌ കണ്ടവര്‍ പറയുന്നത്‌. ഒരു വിട്ടമ്മയുടെ മുഖത്ത്‌ അള്ളിയിരുന്നു. അവിടെ കരിയോയിലിന്റെ അവശിഷ്‌ടം നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഇവരെ പിടിക്കാന്‍ പ്രയാസമാണെന്നാണ്‌ പറയുന്നത്‌. കാലില്‍ സ്‌പ്രിംഗ്‌ ഘടിപ്പിച്ച ഷൂ ധരിച്ചിട്ടുണ്ടാവും. പിടിക്കാന്‍ വരുമ്പോള്‍ സ്‌പ്രിംഗ്‌ ആക്ഷനാല്‍ വഴുതിക്കളയും.
ഒരേസമയം പല വീടുകളില്‍ ഇതുപോലുള്ള അക്രമം ഉണ്ടാവാറുണ്ടെന്നാണ്‌ പറയുന്നത്‌. ഒരു സംഘടിത ശക്തി തന്നെ ഇതിന്‌ പിന്നിലുണ്ട്‌. ഇതിനിടയ്‌ക്ക്‌ ഒന്നുരണ്ട്‌ ബ്ലാക്ക്‌ മാന്‍ മാരെ നാട്ടുകാര്‍ പിടിച്ച്‌ കൈകാര്യം ചെയ്‌തിരുന്നു. പിന്നേയും ബ്ലാക്ക്‌മാന്‍മാര്‍ പെരുകുന്നു.
രാത്രിയാകുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണ്‌. ഉറക്കത്തില്‍ ഒന്നുമറിയില്ല. കള്ളന്മാരാണ്‌ ഇതിന്റെ പിന്നിലെന്ന്‌ എല്ലാപേര്‍ക്കുമറിയാമെങ്കിലും ഒരു അമാനുഷിക ശക്തി ഉണ്ടന്ന്‌ എല്ലാവരും പറഞ്ഞു പരത്തുന്നു. അത്‌ തന്നെയാണ്‌ ഉറക്കം നഷ്‌ടപ്പെടാന്‍ കാരണം. പുരുഷന്മാരില്ലാത്ത വീടുകളിലെ സ്‌ത്രീകളും കുട്ടികളും തീ തിന്നാണ്‌ കഴിയുന്നത്‌. അയല്‍ക്കൂട്ടത്തിലും, റെസിഡന്‍സ്‌ അസോസിയേഷനിലുമൊക്കെ ഇത്‌ ചര്‍ച്ചയായി. ഇവിടെയുള്ള ആള്‍ക്കാര്‍ വല്ലാത്ത മാനസിക അവസ്ഥയിലാണ്‌. ഈ ആധുനികകാലത്തും അമാനുഷിക ശക്തിയോ.
ഇത്രയൊക്കെയായിട്ടും പോലീസോ അധികാരികളോ ഇടപെടാത്തതാണ്‌ ജനങ്ങളെ വലയ്‌ക്കുന്നത്‌. ഒന്നുരണ്ടാള്‍ക്കാരെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചിട്ടും അത്‌ നിസാരമായിക്കണ്ട്‌ അവരെ വിട്ടയച്ചത്‌ ജനങ്ങളെ നിരാശപ്പെടുത്തി. പലസ്ഥലങ്ങളിലും ജനങ്ങല്‍ കാവലിലാണ്‌, ബ്ലാക്ക്‌മാനെ തപ്പി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (11 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (39 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (52 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (1 hour ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (1 hour ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (2 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

Malayali Vartha Recommends