Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

അറയും നിരയുമായ്‌ എന്റെ വീട്‌.

30 OCTOBER 2012 04:16 AM IST
പ്രസന്നകുമാര്‍

അറയും നിരയുമായ്‌ എന്റെ വീട്‌.

ഗ്രാമത്തിലെ നദിക്കരയില്‍ തെങ്ങിന്‍ തോപ്പിനു നടുവില്‍ അറയും നിരയുമുള്ള ഓടു മേഞ്ഞ വീട്‌. മുതിര്‍ന്ന തലമുറയ്‌ക്ക്‌ ഇതു ഗൃഹാതുരസ്‌മരണയാണ്‌. അത്തരം വീടുകള്‍ക്കു ഭിത്തിയും മേല്‌കൂരയുമെല്ലാം മരംകൊണ്ടു നിര്‍മിതമായിരുന്നു. മുമ്പിലും പുറകിലും വശങ്ങളിലും നീണ്ട വരാന്ത അവിടെ ഉത്തരം താങ്ങുന്ന ഉരുളന്‍ മരത്തൂണുകള്‍. തൂണുകളെ തമ്മില്‍ ബന്ധിച്ച്‌ അരഭിത്തിയും ചാരുപടികളും. ഉത്തരങ്ങളിലും ചുമരുകളിലും കൊത്തുപണികള്‍. ജനാലകള്‍ ചെറുതായതിനാല്‍ മുറികളില്‍ വെളിച്ചം കുറഞ്ഞിരുന്നു. പക്ഷേ, ചൂടു തീരെ അനുഭവപ്പെട്ടിരുന്നില്ല. ഫാനും എ.സിയും മറ്റും കേട്ടറിവില്ലാത്ത കാലമല്ലേ!
വീടിന്റെ തായ്‌പ്പുരയുടെ മധ്യഭാഗത്ത്‌ അല്‌പം ഉയര്‍ത്തിക്കെട്ടിയ തറയ്‌ക്കുമേല്‍ ആണ്‌ അറ സ്ഥാപിക്കുക. ഇരുവശത്തെയും മുറികള്‍ക്കു വരാന്തയിലേക്കു വാതിലുണ്ട്‌. കൂടാതെ ഇടഭിത്തികളിലെ വാതില്‍ മുറികളെ തമ്മില്‍ ബന്ധിക്കുകയും ചെയ്യുന്നു. ഇന്നത്തെ `സെന്‍ട്രല്‍ ഹാള്‍' അന്നില്ലായിരുന്നു.
മേല്‌കൂരയുടെ ഘടനയോ? മോന്തായം, ഉത്തരം, കഴുക്കോല്‍, കോടിക്കഴുക്കോല്‍, അവയെത്തമ്മില്‍ ബന്ധിക്കുന്ന വള, പട്ടിക, അവയ്‌ക്കുമേല്‍ മേഞ്ഞ ഓട്‌.... കഴുക്കോലുകളുടെ അഗ്രങ്ങള്‍ പ്രത്യേക ആകൃതിയില്‍ മുറിച്ച്‌, അവയെത്തമ്മില്‍ `വാമട' (വാവട) എന്ന കനം കുറഞ്ഞ പലകകൊണ്ടു ബന്ധിച്ച്‌ `ഇറമ്പു'കള്‍ക്കു ഭംഗി വരുത്തിയിരുന്നു. മോന്തായത്തിന്റെ രണ്ടറ്റങ്ങളിലും `മുഖപ്പ്‌' കൂടിയായാല്‍ `ആരൂഢ'ത്തിനു നല്ല എടുപ്പു തോന്നിക്കും.
അറയും നിലവറയും
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, കിണ്ടി, ഉരുളി, വാര്‍പ്പുപോലുള്ള വെങ്കല പാത്രങ്ങള്‍ എന്നിങ്ങനെ വിലയേറിയ വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്ന, ജനാലയില്ലാത്ത മുറിയായിരുന്നു അറ. പുരാതന തറവാടുകളില്‍ `പരദേവത'യുടെ പഞ്ചലോഹപ്രതിമ, നിലവിളക്ക്‌, തൂക്കുവിളക്ക്‌, കുത്തുവിളക്ക്‌ എന്നിവയും അറയിലെ സ്ഥിരസാന്നിധ്യമായിരുന്നു.
കനമുള്ള മരഭിത്തി, ബലമുള്ള വാതില്‍, മണിച്ചിത്രത്താഴ്‌ എന്നിവ അറയുടെ പ്രത്യേകതകളാണ്‌. കുടുംബനാഥന്റെ (തറവാട്ടുകാരണവരുടെ) കയ്യില്‍ സൂക്ഷിച്ച താക്കോല്‍ കൊണ്ട്‌ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അറ തുറക്കുമ്പോള്‍ മണിസ്വരം കേട്ടിരുന്നു?!
`നിലവറയെക്കുറിച്ചു പറയാനുള്ള അവകാശം ചെറുപ്പത്തില്‍ കണ്ടതിന്റെ അവ്യക്ത ഓര്‍മയാണ്‌. ഗ്രാമത്തിലെ ജന്മിഗൃഹത്തില്‍ അമ്മയൊന്നിച്ചു പോയതും, അന്നു `മാമ്പഴത്തിര'യും ഉപ്പുമാങ്ങായും എടുത്തുതരുവാന്‍ വീട്ടമ്മ നിലവറ തുറന്നതും അന്നത്തെ ദൃശ്യം. അതു സ്വത്തായി മാറിയത്‌ ഇന്നാണ്‌!
വീടിന്റെയുള്ളിലെ ഒരു മുറിയില്‍ തറനിരപ്പിലുള്ള പലക കണ്ടാല്‍ അടിയിലൊരു മുറിയുണ്ടെന്നു തോന്നുകയില്ല. അടുക്കളയുമായി ബന്ധപ്പെട്ട വസ്‌തുക്കളാണു നിലവറയില്‍ സൂക്ഷിക്കുക. പ്രത്യേകിച്ച്‌, വിശേഷാവസരങ്ങളിലേക്കു വേണ്ടവ. അതിനാല്‍ കുടുംബനായികയുടെ കയ്യിലാണു താക്കോല്‍. അതുപയോഗിച്ചു പൂട്ടുതുറന്ന്‌, പലക വലിച്ചുയര്‍ത്തിയാല്‍ താഴെ ഒരു ഇരുട്ടറ! അവിടെ തറയും ഭിത്തിയും മറ്റും സാവധാനം ദൃഷ്‌ടിയില്‍ തെളിഞ്ഞു വരും. അകത്തേക്കിറങ്ങാന്‍ ചെറിയൊരു കോവണിയുണ്ട്‌. അതിന്റെ പടികളിറങ്ങി മെല്ലെ താഴെയെത്തിയാല്‍, അരണ്ട വെളിച്ചത്തില്‍ കാണാം-കല്ലന്‍ ഭരണിയില്‍ ഉപ്പുമാങ്ങ, വെള്ളഭരണികളില്‍ വിവിധയിനം അച്ചാറുകള്‍, ചെമ്പുകള്‍, മൊന്തകള്‍, കലങ്ങള്‍, കുടങ്ങള്‍, കുട്ടകങ്ങള്‍, ചരുവങ്ങള്‍, മരത്തവികള്‍....ഭരണികള്‍ തുറന്ന്‌ അച്ചാര്‍ എടുത്തു കയ്യിലുള്ള പാത്രത്തിലേക്കു പകരുന്നത്‌ ഇരുളില്‍ ആയിരിക്കണം. വെളിച്ചം കണ്ടാല്‍ നിശാശലഭങ്ങള്‍ പറന്നെത്തും, ഭരണിയില്‍ കയറും, അച്ചാര്‍ ചീത്തയാകും. മറ്റൊന്ന്‌, അച്ചാര്‍ഭരണി തുറക്കുന്നതു `ശരീരശുദ്ധി' ഉള്ളവര്‍ മാത്രമായിരിക്കണം എന്നു കാരണവന്മാര്‍ അനുശാസിച്ചിരുന്നു.
`നാലുകെട്ടും നടുമുറ്റവും' കണ്ടതു പതിറ്റാണ്ടുകള്‍ക്ക്‌ അപ്പുറത്താണ്‌. അകലെയൊരു ദേശത്തെ നാടുവാഴിത്തറവാടിനെക്കുറിച്ചു കേട്ടപ്പോള്‍ കാണാന്‍ ഔത്സുക്യം തോന്നി. ഞങ്ങള്‍ എത്തുന്നതിനു മുമ്പേ തന്നെ നാലില്‍ മൂന്നു കെട്ടുകളും അപ്രത്യക്ഷമായിരുന്നു. തറവാടു ഭാഗിച്ചപ്പോള്‍, സ്വന്തം വീതം വിറ്റുകിട്ടിയ പണവും കൊണ്ട്‌ അവകാശികള്‍ വിദൂരനഗരങ്ങളിലേക്കു ചേക്കേറിയതാണ്‌. ശേഷിച്ച വീട്ടിലെ താമസക്കാര്‍ ചൂണ്ടിക്കാണിച്ചു തന്നു- അതു വടക്കിനി ഇരുന്നിടം, ഇതു പടിഞ്ഞാറ്റിയുടെ തറ, അവിടെയായിരുന്നു കിഴക്കിനി.... അവിടെയൊക്കെ ചേനയും വെണ്ടയും പാവലും സ്ഥാനം പിടിച്ചിരിക്കുന്നു. നടുമുറ്റം ആയിരുന്ന ഭാഗത്തു തുളസിത്തറയും അതിലൊരു കൃഷ്‌ണതുളസിയും കണ്ടു. ഇന്നലെകളിലെ ഇടിമുഴക്കങ്ങളുടെ ബാക്കിപത്രം....
ഇളംതലമുറയ്‌ക്കായി ഗതകാലശേഷിപ്പുകള്‍ ഇനിയും കണ്ടേക്കാം എവിടെയെങ്കിലും. ഇല്ലെങ്കില്‍ പഴമയുടെ കഥ പറയുന്ന ചലച്ചിത്രങ്ങളിലും ചരിത്രത്താളുകളിലും അന്വേഷിക്കുക, കണ്ടെത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (34 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (47 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (1 hour ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (1 hour ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (2 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (3 hours ago)

Malayali Vartha Recommends