Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഒരു ഓവറില്‍ 43 റണ്‍സ്! ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്!

08 NOVEMBER 2018 01:32 PM IST
മലയാളി വാര്‍ത്ത

ഒരോവറില്‍ ആറ് സിക്‌സറുകള്‍, ഒരു ബൗണ്ടറി, രണ്ട് നോ ബോളുകള്‍, പിന്നെ ഒരു റണ്ണും ആങ്ങനെ ആകെ 43 റണ്‍സ്. ഈ ക്രിക്കറ്റ് കുട്ടിക്കളിയല്ല, ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് രണ്ട് കിവി ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ഒരോവറില്‍ 43 റണ്‍സ് അടിച്ചുകൂട്ടിയത്. മത്സര കാറ്റഗറിയില്‍ ലിസ്റ്റ് എയില്‍ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്.

നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സും തമ്മില്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു ഈ റെക്കോഡ് പ്രകടനം. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്‌സ്മാന്‍മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സ് ബൗളര്‍ വില്ല്യം ലൂഡിക്കിനെ ചരിത്രത്തിലേക്ക് അടിച്ചുകയറ്റിയത്.

21-കാരനായ ലൂഡിക്കിന്റെ ആ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ കടന്നു. രണ്ടും മൂന്നും ബോളുകള്‍ ഹാംപ്റ്റണിന്റെ അരയ്ക്ക് മുകളിലേക്ക് ഉയര്‍ന്ന ഫുള്‍ ടോസുകള്‍. അത് രണ്ടും നോ ബോളുകളെന്ന് അമ്പയര്‍ വിധിച്ചു. ഫ്രീ ഹിറ്റ് ബോളുകള്‍ രണ്ടും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തി.

ഇതോടെ തളര്‍ന്ന ലൂഡിക്ക് എറിഞ്ഞ അടുത്ത ബോളും ഹാംപ്റ്റണ്‍ നിലം തൊടാതെ പറത്തിയതോടെ മൂന്നു പന്തില്‍ 24 റണ്‍സെന്ന നിലയിലായി. തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് ഹാംപ്റ്റണ്‍, കാര്‍ട്ടറിന് സ്‌െ്രെടക്ക് കൈമാറി. പിന്നീട് കാര്‍ട്ടറിന്റെ ഊഴമായിരുന്നു. മൂന്ന് പന്തുകളും ഗാലറിക്ക് മുകളിലൂടെ പറന്നു. ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പന്തില്‍ 43 റണ്‍സ്. 9-0-42-1 എന്ന ബൗളിങ്ങ് ശരാശരിയില്‍ നിന്ന് 10-0-85-1 എന്ന നിലയിലേക്ക് ലൂഡിക്കിന്റെ ബൗളിങ്ങ് ഫിഗേഴ്‌സ് പറന്നുയര്‍ന്നു. കാണികള്‍ മാത്രമല്ല, നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ്, സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സ് താരങ്ങളും അമ്പരന്നു. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിന്റെ 314 റണ്‍സ് പിന്തുടര്‍ന്ന സെന്‍ട്രല്‍ ടീം ഒടുവില്‍ 25 റണ്‍സിന് തോല്‍വി വഴങ്ങി.

സിംബാബ്‌വേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ പേരിലായിരുന്നു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കളിക്കാരനെന്ന റെക്കോഡ്. 2013/14-ല്‍ ധാക്കയില്‍ ഷെയ്ഖ് ജമാലിന് വേണ്ടി കളിക്കുമ്പോള്‍ 39 റണ്‍സാണ് സിംബാബ്‌വേ താരം ഒരോവറില്‍ നേടിയത്. അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനേതിരെയായിരുന്നു ചിംഗുബരയുടെ റെക്കോഡ് ബാറ്റിങ്.

ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയുടെ ജെ പി ഡുമിനി ഒരോവറില്‍ 37 റണ്‍സടിച്ചിരുന്നു. മൊമെന്റം കപ്പില്‍ കെയ്പ് കോബ്രാസിന് വേണ്ടിയായിരുന്നു ഡുമിനിയുടെ ഇന്നിങ്‌സ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സിന്റെ പേരിലാണ് ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത റെക്കോഡ്. 2007 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഡാന്‍ വാന്‍ ബുന്‍ഗിനെതിരെ 37 റണ്‍സാണ് ഗിബ്‌സ് നേടിയത്.

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഗ്ലാമോര്‍ഗന്റെ മാല്‍കോം നാഷിനെതിരെ സര്‍ ഗാരിഫില്‍ഡ് സോബോഴ്‌സ് (1968), രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബറോഡയുടെ തിലക് രാജിനെതിരെ മുംബൈയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ രവി ശാസ്ത്രി (1984), ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ടിട്വന്റി മാച്ചില്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങ് (2007), നാറ്റ് വെസ്റ്റ് ട്വന്റി20-യില്‍ വാര്‍വിക്ഷെയറിനെതിരെ നോട്ടിങാംഷെയറിന്റെ അലക്‌സ് ഹെയ്ല്‍സ് എന്നീ താരങ്ങള്‍ ഒരോവറിലെ എല്ലാ പന്തുകളിലും സിക്‌സറുകള്‍ നേടിയിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (47 minutes ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (58 minutes ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (1 hour ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (1 hour ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (1 hour ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (1 hour ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (2 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (2 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (2 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (2 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (2 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (2 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (2 hours ago)

Malayali Vartha Recommends