Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴു വിക്കറ്റും സെഞ്ചുറിയുമായി രഞ്ജിയില്‍ ജലജ് സക്‌സേനയുടെ മിന്നും പ്രകടനം

15 NOVEMBER 2018 10:34 AM IST
മലയാളി വാര്‍ത്ത

ജലജ് സക്‌സേനയുടെ ഓള്‍ റൗണ്ട് മികവിന്  മുന്നില്‍ ആന്ധ്ര തരിപ്പണമായി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒന്നാം ഇന്നിങ്‌സിലെ തകര്‍പ്പന്‍ സെഞ്ചുറിക്കു (133) പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റുകള്‍ കൂടി വീഴ്ത്തി ജലജ്. ഇന്ന് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കേരളം രഞ്ജി സീസണിലെ ആദ്യജയം നേടും. സ്‌കോര്‍: ആന്ധ്ര 254, 8 വിക്കറ്റിന് 102. കേരളം 328. രണ്ടു വിക്കറ്റു ശേഷിക്കെ ആന്ധ്രയ്ക്കു കേരളത്തെക്കാള്‍ 28 റണ്‍സിന്റെ ലീഡ് മാത്രം.

ഒരു വിക്കറ്റിന് 227 റണ്‍സ് എന്ന നിലയില്‍ വമ്പന്‍ ലീഡ് ലക്ഷ്യമിട്ട് ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ കേരളം കണക്കുകൂട്ടിയതു പോലെയായിരുന്നില്ല കാര്യങ്ങള്‍. കളി തുടങ്ങി അധികം വൈകാതെ ജലജ് 133 റണ്‍സിനും റോഹന്‍ പ്രേം 47 റണ്‍സിനും പുറത്തായി. കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (21) വി.എ.ജഗദീഷും (20) പെട്ടെന്നു പുറത്തായതോടെ കേരളം 328 റണ്‍സിലൊതുങ്ങി. 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്.

സ്പിന്നിന് അനുകൂലമായി മാറിയ പിച്ചില്‍ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ ജലജ് അപകടം വിതച്ചു. 26 റണ്‍സ് എടുക്കുന്നതിനിടെ ആന്ധ്രയുടെ രണ്ട് ഓപ്പണര്‍മാരെയും മടക്കിയ സക്‌സേന ആന്ധ്രയെ പിടിച്ചുനില്‍ക്കാന്‍ അനുവദിച്ചില്ല. 19 ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് സക്‌സേന ഏഴു വിക്കറ്റുകള്‍ നേടിയത്.

മധ്യപ്രദേശുകാരന്‍ ജലജ് സക്‌സേന ഒരിക്കല്‍ക്കൂടി കേരളത്തിന്റെ ഭാഗ്യതാരമായി. കഴിഞ്ഞ സീസണില്‍ കേരളത്തെ ക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതു ജലജ് സക്‌സേനയുടെ ഓള്‍ റൗണ്ട് മികവാണ്. 44 വിക്കറ്റുമായി ബോളര്‍മാരുടെ പട്ടികയില്‍ രാജ്യത്ത് ഒന്നാമതെത്തിയ ജലജ് 522 റണ്‍സും നേടി. മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള ബിസിസിഐ പുരസ്‌കാരവും നേടി. നാലു വര്‍ഷത്തിനിടെ മൂന്നാമത്തെ ഓള്‍ റൗണ്ടര്‍ പുരസ്‌കാരമായിരുന്നു ഇത്.

സ്ഥിരമായി മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ ഇടം നേടാന്‍ ജലജിനു കഴിഞ്ഞിട്ടില്ല. 31 വയസ് അധികമല്ലെന്നും ഇനിയും സമയമുണ്ടെന്നുമാണ് ജലജിന്റെ ആത്മവിശ്വാസം. 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (15 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (35 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (50 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends