രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് ജയം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സ്വന്തം തട്ടകത്തില്‍ എട്ട് വിക്കറ്റ് ജയം. ഇന്നലെ നടന്ന മല്‍ത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ 16 പന്ത് ശേഷിക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. 35 പന്തില്‍ പുറത്താകാതെ 49 റണ്‍സെടുത്ത യൂസഫ് പഠാനും 39 പന്തില്‍ 33 റണ്‍സെടുത്ത ജാക് കാലിസുമാണ് കൊല്‍ക്കത്തയുടെ വിജയ ശില്പികള്.
ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത രാജാസ്ഥാന്് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 40 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍, 36 പന്തില്‍ ഒരു ഫോറും, 2 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഷെയിന്‍ വാട്സണ് 35 റണ്‍സും, ഒവൈസ് ഷാ 24 റണ്‍സും രാജസ്ഥാനുവേണ്ടി നേടിയിരുന്നു. 10 കളികളിലെ നാലാം തോല്‍വിയാണ് ഇന്നലെ രാജസ്ഥാന് ഏറ്റുവാങ്ങിയത്. ഈ ജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഈ സീസണില്‍ 12 പോയിന്റുമായി രാജസ്ഥാന് മുന്നാം സ്ഥാനത്താണ്. ചെന്നൈ, ബാഗ്ലൂര് ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ചെന്നൈക്ക് 18 ഉം, ബാഗ്ലൂരിന് 14 ഉം പോയിന്റുകളാണ് ഉള്ളത്.
https://www.facebook.com/Malayalivartha