Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാശി പിടിക്കേണ്ട, ഗെയിലിന് വിക്കറ്റില്ല... പറഞ്ഞത് മനസ്സിലായില്ലേ എന്ന് അംപയര്‍!

04 DECEMBER 2019 11:47 AM IST
മലയാളി വാര്‍ത്ത

ക്രിസ് ഗെയ്ല്‍ ഗാലറിയുടെ ഇഷ്ടതാരമാണ്. പടുകൂറ്റന്‍ സിക്‌സറുകളാലും ഡാന്‍സ് കൊണ്ടും കളിക്കളത്തിലെ തമാശകള്‍ കൊണ്ടുമൊക്കെ ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ എപ്പോഴും മുന്നിലുണ്ടാവും ഗെയ്ല്‍.

ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ എംസാന്‍സി സൂപ്പര്‍ ലീഗിലെ ഗെയിലിന്റെ 'അഭിനയമാണ്' സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ജോസി സ്റ്റാര്‍സും പാര്‍ റോക്‌സും തമ്മില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു ഗെയിലിന്റെ ചിരിമരുന്ന്.

ഗെയില്‍ ജോസി സ്റ്റാര്‍സ് ടീമംഗമാണ്. ആദ്യം ബാറ്റ് ചെയ്ത ഗെയിലിന്റെ ടീമിനു വേണ്ടി താരത്തിന് ഒരു റണ്‍സേ നേടാനായുള്ളൂ. പിന്നീട് ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഗെയ്ലിന്റെ അവസാന പന്ത് പാര്‍ റോക്‌സ് താരം ഹെന്റി ഡേവിഡ്‌സിന്റെ പാഡിലിടിച്ചതോടെ ഗെയ്ല്‍ എല്‍ബിക്കായി അപ്പീല്‍ ചെയ്തു.

ദീര്‍ഘനേരം അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ക്ക് കുലുക്കമില്ലെന്ന് കണ്ട ഗെയ്ല്‍, ഒടുവില്‍ കൊച്ചുകുട്ടികള്‍ കരഞ്ഞു നിര്‍ബന്ധം പിടിച്ച് ചോദിച്ചു വാങ്ങുന്നതിന് സമാനമായ മുഖഭാവത്തോടെ അപ്പീല്‍ ചെയ്യുകയായിരുന്നു. ' ഓ... മാന്‍' എന്നു പറഞ്ഞുകൊണ്ട് ഗെയ്ല്‍ തലകുമ്പിട്ട് നിരാശ പ്രകടിപ്പിക്കുന്നത് കണ്ടാല്‍, ഔട്ടാണെന്ന് കൃത്യമായി മനസ്സിലാവുന്ന ഈ ബോളിലും നോട്ട് ഔട്ട് വിധിക്കുകയാണോ എന്ന് ചോദിക്കും പോലെയായിരുന്നു. അത് കണ്ട അമ്പയറുടെ മുഖത്തും ഇത് അത്ര വലിയ സംഭവമാക്കാനുണ്ടോ എന്ന ഒരു ചോദ്യഭാവം ഉയര്‍ന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അംപയര്‍ക്ക് അത് ഗെയ്‌ലിന്റെ ഒരു തമാശ ആണെന്ന് മനസ്സിലായി. അതോടെ അമ്പയര്‍ ഗെയ്ലിനോടൊപ്പം ചേര്‍ന്ന് പൊട്ടിച്ചിരിച്ചു, അതോടെ ആ നിമിഷങ്ങള്‍ക്ക് ലാഘവം കൈവന്നു.

മത്സരത്തില്‍ ഈ ഒരു ഓവര്‍ മാത്രമേ ഗെയ്ല്‍ എറിഞ്ഞുള്ളൂ. ഗെയ്‌ലിന്റെ ടീമായ ജോസി സ്റ്റാര്‍സ് മത്സരം ജയിക്കുകയും ചെയ്തു. കളിക്കളത്തില്‍ ക്രിക്കറ്റ് ഉഷാറാക്കുന്ന കാര്യത്തില്‍ ഗെയിലിനെ പോലെ മുന്‍പന്തിയിലാണ് ബ്രാവോയും കീറണ്‍ പൊള്ളാര്‍ഡും. എന്തായാലും ഗെയിലിന്റെ പുതിയ ഭാവം ആഘോഷമാക്കുകയാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (10 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (11 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (11 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends