ഇതിലും അനായാസമായ ക്യാച്ച് സ്വപ്നങ്ങളില്‍ മാത്രം! എന്നിട്ടും ഡെന്‍ലി അത് ഡ്രോപ്പ് ചെയ്തു!
ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ പഴിയും കേള്ക്കുകയാണ്് ഇപ്പോള്‍ ജോ ഡെന്‍ലി. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ ഹാമില്‍ട്ടണില്‍ നടന്ന
രണ്ടാം ടെസ്റ്റിനിടെ ഉണ്ടായ ഒരു ഫീല്‍ഡിംഗ് പിഴവാണ് ജോ ഡെന്‍ലിയെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 154 എന്ന നിലയില്‍ നില്ക്കുന്നു. കെയ്ന്‍ വില്യംസണും റോസ് ടെയ്ലറുമാണ് ക്രീസില്‍. വില്യംസണ് ജോഫ്ര ആര്‍ച്ചറെ നേരിടുന്നു.
ആര്‍ച്ചറുടെ ഒരു സ്ലോ ഡെലിവറിയില്‍ വില്യംസണ് ബാറ്റുവച്ചു. പന്ത് സാവധാനം താഴ്ന്നിറങ്ങി ഷോട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഡെന്‍ലിയുടെ കൈകളിലേക്ക്. എന്നാല്‍ താരത്തിന് ക്യാച്ച് കയ്യില്‍ ഒതുക്കാനായില്ല. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഫീല്‍ഡിങ്ങായിരുന്നു ജോ ഡെന്‍ലിയുടേത്..അങ്ങനെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം പറയുന്നത്.
ഇതിനിടെ വിക്കറ്റ് നേടിയെന്ന മട്ടില്‍ ആര്‍ച്ചര്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ അടുത്ത നിമിഷം സത്യം തിരിച്ചറിഞ്ഞപ്പോള്‍ നിശ്ചലമായി നില്ക്കാന് മാത്രമെ ആര്‍ച്ചര്‍ക്ക് സാധിച്ചുള്ളൂ.
https://www.facebook.com/Malayalivartha