സന്നാ മാരിന് പ്രധാനമന്ത്രി... ചരിത്രം കുറിച്ച് 34കാരി !
ഫിന്‍ലന്‍ഡിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങി സന്നാ മാരിന്. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രി സന്നാ മാരിനെ (34) പ്രധാനമന്ത്രി പദത്തിലേക്ക് നടന്നടുത്തത്. 2015 മുതല്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമാണ് സന്നാ മാരിന്. ചുമതലയേല്‍ക്കുന്നതോടെ ലോകത്ത് നിലവിൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സന്നാ.
ഞാനൊരിക്കലും എന്റെ പ്രായത്തെ കുറിച്ചോ ലിംഗത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല. വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി ഞങ്ങള്‍ക്ക് ഒരുപാട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. - നിയുക്ത പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളോടായി മാരിന് പറഞ്ഞു. 2012-ല്‍ ടാംപേര്‍ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് സന്നാ ഫിന്‍ലന്‍ഡ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2013 മുതല്‍ 2017 വരെ സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണായി ചുമതല വഹിച്ച സന്നാ പിന്നീട് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha