കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഏകദിനത്തില്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത് 17 സെഞ്ചുറികൾ; എന്നാൽ ആ നേട്ടത്തിന് 2020 ൽ വിരാമം; ഈ വര്‍ഷം വിരാട് കോഹ്ലി കളിച്ചത് 10 ഏകദിന മത്സരങ്ങള്‍ മാത്രം
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഏകദിന ക്രിക്കറ്റിലെ ആ ചരിത്ര കുതിപ്പിന് വിരാമം. 2009ല്‍ ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത് മുതല്‍ ഇതുവരെ 11 വര്‍ഷം തുടര്‍ച്ചയായി എല്ലാ കലണ്ടര്‍ വര്‍ഷവും വിരാട് കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധ മൂലം കളിച്ച മത്സരങ്ങളും എണ്ണം കുറഞ്ഞതോടെ ഒരു സെഞ്ച്വറി പോലും 2020ല്‍ നേടാന്‍ വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മാത്രം വിരാട് കോഹ്ലി ഏകദിനത്തില്‍ 17 സെഞ്ചുറികൾ സ്വന്തമാക്കിയിരുന്നു. 2017ല്‍ 6 സെഞ്ച്വറിയും 2018ല്‍ 6 സെഞ്ച്വറിയും 2019ല്‍ 5 സെഞ്ച്വറിയുമാണ് വിരാട് കോഹ്ലി നേടിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരായ നടന്ന ഈ വര്‍ഷത്തെ അവസാന ഏകദിന മത്സരത്തില്‍ 63 റണ്‍സ് എടുത്ത് വിരാട് കോഹ്ലി പുറത്തായി.ഇതോടെ സെഞ്ച്വറി ഇല്ലാതെ 2020 വിരാട് കോഹ്ലി പൂര്‍ത്തിയാക്കുകയാണ്. 2009 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ നേടിയ സെഞ്ച്വറിയാണ് ഏകദിനത്തില്‍ വിരാട് കോഹ്ലി നേടിയ ആദ്യ സെഞ്ച്വറി. 2008ന് ശേഷം വിരാട് കോഹ്ലി ഏറ്റവും കുറച്ച് ഏകദിന മത്സരങ്ങള്‍ കളിച്ച വര്‍ഷം കൂടിയാണ് 2020. ഈ വര്‍ഷം വിരാട് കോഹ്ലി വെറും 10 ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ 43 സെഞ്ച്വറികള്‍ വിരാട് കോഹ്ലി സ്വന്തമാക്കി . 49 ഏകദിന സെഞ്ച്വറികള്‍ സ്വന്തമാക്കിയ സച്ചിന് ടെണ്ടുല്‍ക്കര്‍ മാത്രമാണ് വിരാട് കോഹ്ലിക്ക് മുന്പിലുള്ളത്.
https://www.facebook.com/Malayalivartha