Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

കളം നിറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ; ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ധവാന് അര്‍ധസെഞ്ചുറി

06 DECEMBER 2020 06:51 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. സിഡ്നിയില്‍ നടന്ന രണ്ടാം മത്സരം ജയിച്ചാണ് ഇന്ത്യ പരമ്ബര സ്വന്തമാക്കിയത്. ഏകദിന പരമ്ബര കൈവിട്ട ഇന്ത്യ ടി20യിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഓസ്ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റും രണ്ട് പന്തും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. മികച്ച തുടക്കം നല്‍കിയ ധവാന്റെയും കോഹ്‌ലിയുടെയും അവസാന ഓവറഉകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയുടെയും ബാറ്റിങ് മികവിലാണ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിയത്.

ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രാഹുല്‍ - ധവാന്‍ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. 30 റണ്‍സെടുത്ത രാഹുല്‍ മടങ്ങിയപ്പോള്‍ നായകന്‍ കോഹ്‌ലി ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തു. 36 പന്തില്‍ 4 സിക്സും രണ്ട് ഫോറും അടക്കം 52 റണ്‍സ് നേടിയ ധവാനും പിന്നാലെ 15 റണ്‍സുമായി സഞ്ജുവും പുറത്തായപ്പോഴും ക്രീസില്‍ നിലയുറപ്പിച്ച കോഹ്‌ലി സ്കോറിങ്ങിന്റെ വേഗത കൂട്ടി. 24 പന്തില്‍ 40 റണ്‍സെടുത്ത കോഹ്‌ലിയെ അരങ്ങേറ്റക്കാരന്‍ ഡാനിയേല്‍ സാംസാണ് പുറത്താക്കിയത്.

ശ്രേയസിന് മുന്നെ പാണ്ഡ്യയെ ക്രീസിലെത്തിച്ച കോഹ്‌ലിയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. തുടക്കം മുതല്‍ അക്രമിച്ച്‌ കളിച്ച പാണ്ഡ്യ വിജയത്തിലേക്കുള്ള ദൂരം കുറച്ചു കൊണ്ടുവന്നു. ശ്രേയസ് അയ്യരും മികച്ച പിന്തുണ നല്‍കിയതോടെ അവസാന അഞ്ച് പന്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സ്. ഒന്ന് ഇടവിട്ട പന്തുകള്‍ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച്‌ പാണ്ഡ്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. പരമ്ബരയും സന്ദര്‍ശകര്‍ക്ക്.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. അര്‍ധസെഞ്ചുറി നേടിയ മാത്യു വെയ്ഡിന്റെയും മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്തിന്റെയും ഇന്നിങ്സാണ് കങ്കാരുക്കളെ മികച്ച സ്കോറിലെത്തിച്ചത്.

ഫിഞ്ചിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട മാത്യു വെയ്ഡ് തകര്‍ത്തടിച്ചതോടെ തുടക്കം മുതല്‍ മികച്ച റണ്‍റേറ്റ് കണ്ടെത്തിയ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. 9 റണ്‍സെടുത്ത ഡാഴ്സി ഷോട്ട് പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്ത് വെയ്ഡിന് മികച്ച പിന്തുണ നല്‍കി. 32 പന്തില്‍ പത്ത് ഫോറും ഒരു സിക്സും അടക്കം 58 റണ്‍സെടുത്ത മാത്യു വെയ്ഡനെ റണ്‍ഔട്ടിലൂടെ പുറത്താക്കിയ കോഹ്‌ലിയും രാഹുലും ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

എന്നാല്‍ തകര്‍ത്തടിച്ച സ്റ്റീവ് സ്മിത്ത് 38 പന്തില്‍ 46 റണ്‍സ് കണ്ടെത്തി. 13 പന്തില്‍ 22 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്‌വെല്ലും 18 പന്തില്‍ 26 റണ്‍സുമായി മോസസ് ഹെന്‍റിഖസും ടീം സ്കോറില്‍ കാര്യമായ സംഭാവന നല്‍കിയ ശേഷമാണ് ക്രീസ് വിട്ടത്. 16 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റൊയ്നിസും 8 റണ്‍സുമായി ഡാനിയേല്‍ സാംസും പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (5 minutes ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (33 minutes ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (53 minutes ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (1 hour ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (1 hour ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (1 hour ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (2 hours ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (2 hours ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (3 hours ago)

ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...  (3 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം  (3 hours ago)

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (3 hours ago)

Malayali Vartha Recommends