Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവനാണ് മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹന്‍.... ഞങ്ങളുടെ വിജയലക്ഷ്യം പതിനഞ്ചു റണ്‍സ് കുറച്ചുതന്നു; ആസ്​ട്രേലിയയെ 200 കടത്താന്‍ അനുവദിക്കാതെ തളച്ച നടരാജ​നാണ്​ ശരിക്കും ഹീറോയെന്ന് പാണ്ഡ്യ

07 DECEMBER 2020 04:39 PM IST
മലയാളി വാര്‍ത്ത

ഏകദിന പരമ്ബര തോറ്റതിന്​ ട്വന്‍റി20യില്‍ ആസ്​ട്രേലിയക്ക്​ തിരിച്ചടി കൊടുത്തിരിക്കുകയാണ്​ ഇന്ത്യ. രണ്ടാം മത്സരത്തില്‍ ലോകേഷ്​ രാഹുലും വിരാട്​ കോഹ്​ലിയും ഹാദിക്​ പാണ്ഡ്യയും വെടിക്കെറ്റ്​ തീര്‍ത്തതോടെയാണ്​ ഇന്ത്യ പരമ്ബര പിടിച്ചത്​. അവസാന ഓവറില്‍ രണ്ടു സിക്​സറുകളുമായി ഇന്ത്യയെ ജയിപ്പിച്ച പാണ്ഡ്യ മാന്‍ ഓഫ്​ ദി മാച്ചും ആയി.

എന്നാല്‍, ആസ്​ട്രേലിയയെ 200 കടത്താന്‍ അനുവദിക്കാതെ തളച്ച നടരാജ​നാണ്​ ശരിക്കും ഹീറോയെന്നാണ്​ പാണ്ഡ്യ പറയുന്നത്​." നടരാജന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അവനാണ് മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹന്‍. കാരണം ഇവിടെ ബൗളര്‍മാര്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു, എന്നാല്‍ അവന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അവന്‍ ഞങ്ങളുടെ വിജയലക്ഷ്യം പത്തോ പതിനഞ്ചോ റണ്‍സ് കുറച്ചുതന്നു " ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

" സ്കോര്‍ബോര്‍ഡ് വീക്ഷിച്ചുകൊണ്ട് കളിക്കാനാണ് ഞാന്‍ ഇഷ്ട്ടപെടുന്നത് അതുകൊണ്ട് ഏത് ബൗളറെ ലക്ഷ്യം വെയ്ക്കണമെന്ന് എനിക്കറിയാന്‍ സാധിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഞാന്‍ മുമ്ബും നേരിട്ടിട്ടുണ്ട്. എന്റെ പ്രകടനം എപ്പോഴും ആത്മവിശ്വാസത്തെ ആശ്രയിച്ചാണ്" - പാണ്ഡ്യ പറഞ്ഞു.

ആസ്‌ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ നടരാജന്‍ രണ്ടു വിക്കറ്റുകളും നേടിയിരുന്നു നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (18 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (41 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends