ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച ഏകദിന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി; ഏകദിന, ടി 20 ടീമുകള്‍ക്കുള്ള ക്യാപ്റ്റന്‍ എം.എസ് ധോനി തന്നെ
ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച ഏകദിന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു. ടെസ്റ്റ്, ഏകദിന, ടി 20 ക്രിക്കറ്റിലെ ദശകത്തിലെ ടീമുകളെ ഞായറാഴ്ച ഐസിസി പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്ലി, രവിചന്ദ്രന്‍ അശ്വിന് എന്നിവരാണ് ഈ ദശകത്തിലെ ടെസ്റ്റ് ടീമില്‍ ഇടംനേടിയ രണ്ട് ഇന്ത്യക്കാര്‍.
കോഹ്ലിയെ ടെസ്റ്റ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തു. അതേസമയം ഏകദിന, ടി 20 ടീമുകള്‍ക്കുള്ള ക്യാപ്റ്റന്‍ എം.എസ് ധോനിയാണ്. രോഹിത് ശര്‍മ, കോഹ്ലി, ധോണി, ജസ്പ്രീത് ബുംറ എന്നിവരാണ് ഏകദിന ഫോര്‍മാറ്റുകളില്‍ ഇടംനേടിയ ഇന്ത്യന്‍ കളിക്കാര്‍. അശ്വിന്, കോഹ്ലി എന്നിവരാണ് ടെസ്റ്റ് ടീമിലെ ഇന്ത്യന്‍ സാന്നിധ്യം. ടി 20 ടീമില്‍ രണ്ട് ഓസ്ട്രേലിയക്കാര്‍ ഇടംനേടിയിരുന്നു. ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്സ്വെല് എന്നിവരാണ് താരങ്ങള്‍. വെസ്റ്റ് ഇന്ത്യന്‍സ് താരങ്ങളായ ക്രിസ് ഗെയ്ല്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരമായ എ ബി ഡിവില്ലിയേഴ്സ് അഫ്ഗാനിസ്ഥാന് താരം റാഷിദ് ഖാന്, ശ്രീലങ്കന്‍ താരം ലസിത് മലിംഗ എന്നിവരും ടീമിലുണ്ട്.
ദശകത്തിലെ ഏകദിന ടീമില്‍ ധോണിയെ വീണ്ടും നായകനാക്കി. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ്, ഇമ്രാന് താഹിര്‍, ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് ബംഗ്ലാദേശില്‍ നിന്നുള്ള ഷാക്കിബ് അല്‍ ഹസന്, ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ്, ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട്, ശ്രീലങ്കന്‍ താരം ലസിത് മലിംഗ എന്നിവരാണ് മറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha