അഭ്യൂഹങ്ങൾക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് എ.ബി ഡിവില്ലിയേഴ്സ്
2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് എ.ബി ഡിവില്ലിയേഴ്സ്. നേരത്തേ ഡിവില്ലിയേഴ്സ് വിരമിക്കല്‍ റദ്ദാക്കി ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിലേക്ക് മടങ്ങിവരുമെന്ന് ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ കോച്ചും മുന്‍ സഹതാരവുമായ മാര്‍ക്ക് ബൗച്ചറുമായുള്ള ചര്‍ച്ചയില്‍ ഡിവില്ലിയേഴ്സ് ഇനിയൊരു മടക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ സീസണ് ഐ.പി.എല്ലില്‍ ഡിവില്ലിയേഴ്സ് കളിച്ചിരുന്നു.
https://www.facebook.com/Malayalivartha