ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തി കോഹ്ലിയും രോഹിത് ശര്‍മയും
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 865 റേറ്റിംഗ് പോയിന്റുമായി കോഹ്ലി രണ്ടാം സ്ഥാനത്താണ്.
എട്ട് പോയിന്റുകളുടെ വ്യത്യാസത്തില്‍ പാകിസ്താന് വെടിക്കെട്ട് ബാറ്റ്സ്മാന് ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. എക്ദിന ബാറ്റിംഗ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയത് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ്.
ഓപ്പണര്‍ ശിഖര്‍ ധവാന് 706 പോയിന്റുമായി ന്യൂസിലന്റിന്റെ മാര്ട്ടിന് ഗുപ്റ്റിലിന് പിന്നിലാക്കി 18-ാം സ്ഥാനത്താണ്. ഏകദിന ബൗളിംഗ് റാങ്കിങ്ങില്‍ 690 പോയിന്റുമായി ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.
ന്യൂസിലാന്റ് ഇടംകൈയ്യന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് 737 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ഓള് റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരം.
https://www.facebook.com/Malayalivartha