ഇന്ത്യന്‍ ടീമില്‍ കൊവിഡ് പ്രതിസന്ധി; പ്രധാന കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

വെസ്റ്റിന്‍ഡീസ് പരമ്ബര തുടങ്ങാന്‍ വെറും നാല് ദിവസം മാത്രം അവശേഷിക്കുമ്ബോള്‍ ഇന്ത്യന്‍ ടീമില്‍ കൊവിഡ് പ്രതിസന്ധി. പ്രധാന കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ക്കും കൊവിഡ് പിടിപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് കൊവിഡ് പിടിപെട്ടതായാണ് വിവരം.
നിലവില്‍ അഹമ്മദാബാദില്‍ പരമ്ബരയ്ക്ക് മുന്നോടിയായുള്ള ക്യാമ്ബിലാണ് ഇന്ത്യന്‍ താരങ്ങള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബര നടക്കുക. ഇന്ന് ടീമംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തിയിരുന്നെന്നും അതിലാണ് മൂന്ന് കളിക്കാര്‍ പൊസിറ്റീവ് ആയതെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. പൊസിറ്റീവ് ആയ എല്ലാ കളിക്കാരും ഉടനെ തന്നെ ക്വാറന്റൈനില്‍ പോയെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫെബ്രുവരി ആറിനാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ മത്സരം. അതിന് മുമ്ബായി മൂന്ന് താരങ്ങളും നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷ ടീം മാനേജ്മെന്റിനില്ല. മാത്രമല്ല കൂടുതല്‍ താരങ്ങള്‍ പൊസിറ്റീവ് ആകാനുള്ള സാദ്ധ്യതയും മാനേജ്മെന്റ് മുന്‍കൂട്ടി കാണുന്നുണ്ട്. അതിനാല്‍ തന്നെ ടീമില്‍ പകരക്കാരെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് ബി സി സി ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























