വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കോവിഡ് ഭീഷണി... പോസിറ്റീവായ താരങ്ങള്‍ ഐസൊലേഷനില്‍

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കോവിഡ് ഭീഷണി. ഇന്ത്യന്‍ ക്യാമ്പില്‍ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, റിസര്‍വ് താരം നവ്ദീപ് സൈനി എന്നിവര്‍ക്കും മൂന്ന് സപ്പോര്‍ട്ട് സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചു.
പോസിറ്റീവായ താരങ്ങള്‍ ഐസൊലേഷനിലാണ്. ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ടീം അഹമ്മദാബാദിലെത്തിയത്.
ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായി താരങ്ങള്‍ക്കിടയില്‍ നടത്തിയ ആര്‍.ടി പിസിആര്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
അതേസമയം ട്വന്റി 20 പരമ്പരയ്ക്കായി ടീമിനൊപ്പം ചേരേണ്ട അക്ഷര്‍ പട്ടേലിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























