ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ.... അഞ്ചാം കിരീടം ലക്ഷ്യം

ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് മത്സരം. നാല് തവണ (2000, 2008, 2012, 2018) കിരീടം നേടിയ ചരിത്രമുള്ള ഇന്ത്യ അഞ്ചാം കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. 24 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഫൈനലില്‍ പ്രവേശിച്ച ഇംഗ്ലണ്ട് ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.
1998ല്‍ കന്നി ലോകകപ്പ് നേടിയശേഷം ഇംഗ്ലണ്ട് അണ്ടര്‍ 19 ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യമാണ്. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് തവണ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീം എന്ന റിക്കാര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
2021 അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ലോകകപ്പിനായി വെസ്റ്റ് ഇന്‍ഡീസില്‍ പറന്നിറങ്ങിയത്
https://www.facebook.com/Malayalivartha























