ടെസ്റ്റ് ക്യാപ്റ്റന്‍സിയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല; മുൻഗണന വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളെപ്പറ്റി മാത്രമെന്ന് രോഹിത് ശര്‍മ

ടെസ്റ്റ് ക്യാപ്റ്റന്‍സിയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.നിലവില്‍ ചിന്തിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ പരിമിത ഓവര്‍ പരമ്പരകളെപ്പറ്റിയാണെന്നും രോഹിത് പറഞ്ഞു.വിന്‍ഡീസ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു രോഹിത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം ഞായറാഴ്ച മുതലാണ് ആരംഭിക്കുക. ഇന്ത്യയുടെ നായകനായതിനു ശേഷം രോഹിത് ശര്‍മ നയിക്കുന്ന ആദ്യ പരമ്പരയാണിത്.
https://www.facebook.com/Malayalivartha























