അണ്ടര്‍- 19 ലോകകപ്പ്; ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം

അണ്ടര്‍- 19 ലോകകപ്പില്‍ ഇന്ത്യക്ക് മുന്നില്‍ 190 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ 189 റണ്‍സിന് ആള്‍ ഔട്ടായി. രാജ് ബാവ അഞ്ചും രവി കുമാര്‍ നാലും വിക്കറ്റ് നേടി. ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ ജെയിംസ് റ്യൂ 95 റണ്‍സ് നേടി തിളങ്ങി. പുറത്താകാതെ 34 റണ്‍സ് നേടിയ ജെയിംസ് സേല്‍സ് മികച്ച ബാറ്റിംഗ് പുറത്തെടുത്തു.
https://www.facebook.com/Malayalivartha























