വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനം; ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം; യുസ്‌വേന്ദ്ര ചാഹലിന് നാല് വിക്കറ്റ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം. 43.5 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 176 റണ്‍സിന് ആള്‍ ഔട്ടായി. ഏഴ് വിക്കറ്റിന് 79 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെ, ജെയ്‌സണ്‍ ഹോള്‍ഡര്‍- ഫാബിയാന്‍ അലന്‍ എട്ടാം വിക്കറ്റ് കുട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ജെയ്‌സണ്‍ ഹോള്‍ഡര്‍ അര്‍ധ സെഞ്ചുറി (57) നേടി. ഫാബിയാന്‍ അലന്‍ 29 റണ്‍സ് നേടി.
ഇന്ത്യന്‍ ബോളിംഗ് നിരയില്‍ യുസ്‌വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും പ്രസീധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് നേടി. ടോസ് നേടി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























