ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇറങ്ങുന്നു....

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇറങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരന്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍.
ആദ്യ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയിരുന്നു. വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തി. വ്യക്തിപരമായ കാരണത്തെത്തുടര്‍ന്ന് രാഹുല്‍ ആദ്യ ഏകദിനത്തില്‍നിന്ന് വിട്ടുനിന്നിരുന്നു.
രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് എന്താകും എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്. കഴിഞ്ഞ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ആയിരുന്നു രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത്.
രാഹുല്‍ ഓപ്പണിംഗിനിറങ്ങിയാല്‍ ഇഷാന്‍ പുറത്തിരിക്കേണ്ടിവരും. മറിച്ച് മധ്യനിരയിലാണെങ്കില്‍ ദീപക് ഹൂഡ പുറത്തിരിക്കും.
"
https://www.facebook.com/Malayalivartha























