വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പരിക്കേറ്റ കെ.എല്‍.രാഹുല്‍, ദീപക് ഹൂഡ, സ്പിന്നര്‍ യുസ് വേന്ദ്ര ചഹല്‍ എന്നിവരെ ഒഴിവാക്കി. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം നേടി.
പരിക്കേറ്റ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് മൂന്നാം മത്സരത്തിലും വിന്‍ഡീസിനായി കളിക്കുന്നില്ല. നിക്കോളാസ് പൂരനാണ് ടീമിനെ നയിക്കുന്നത്. സ്പിന്നര്‍ അഖീല്‍ ഹൊസൈന് പകരം ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ അന്തിമ ഇലവനിലെത്തി.
"
https://www.facebook.com/Malayalivartha























