വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), വിരാട് കോലി (0) എന്നിവരാണ് പുറത്തായത്.
നാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 17 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലു മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്.
കെ.എല്‍.രാഹുല്‍, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് പകരം ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി.
ഋതുരാജ് ഗെയ്ക്വാദ്, പേസര്‍ ആവേശ് ഖാന്‍, രവി ബിഷ്ണോയ് എന്നിവര്‍ ഇതോടെ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. വിന്‍ഡീസ് നിരയില്‍ അകീല്‍ ഹുസൈനു പകരം ഹെയ്ഡന്‍ വാര്‍ഷ് ഇടംപിടിച്ചു.
"
https://www.facebook.com/Malayalivartha























