താരമായി ഇഷാന്‍ കിഷന്‍... ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ ആദ്യ ദിനം താരമായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷന്‍....താരത്തിനായി മുംബൈയും മറ്റ് ടീമുകളുമായി കടുത്ത മത്സരം നടന്നു, യുവ് രാജ് സിങ്ങിന് ശേഷം ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കിഷന്‍ സ്വന്തമാക്കി

താരമായി ഇഷാന്‍ കിഷന്‍.. ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ ആദ്യ ദിനം താരമായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷന്‍. 15.25 കോടിക്ക് താരത്തെ മുംബൈ ഇന്ത്യന്‍സ് തിരികെയെത്തിച്ചു. താരത്തിനായി മുംബൈയും മറ്റ് ടീമുകളുമായി കടുത്ത മത്സരം തന്നെ നടന്നു.
ഇതോടെ യുവ് രാജ് സിങ്ങിന് ശേഷം ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കിഷന്‍ സ്വന്തമാക്കി. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കിഷന്‍ ഏഴിരട്ടിയോളമാണ് ലേലത്തില്‍ സ്വന്തമാക്കിയത്. 2015-ല്‍ 16 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) യുവ്രാജ് സിങ്ങിനെ ലേലത്തില്‍ പിടിച്ചത്.
അതേസമയം മാര്‍ക്വി താരങ്ങളും ലേലത്തില്‍ മികച്ച വില സ്വന്തമാക്കി. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.
12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് മാര്‍ക്വി താരങ്ങളില്‍ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടിയായിരുന്നു അയ്യരുടെ അടിസ്ഥാന വില.
ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തിരികെ ടീമിലെത്തിച്ചു. അതേസമയം ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തന്നെ ലേലം ആരംഭിച്ചു. 2018 മുതല്‍ താരലേലം നടത്തുന്ന ഹ്യൂഗ് എഡ്‌മെഡെസ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്.
അതേസമയം ലേല നടപടികള്‍ക്കിടെ ഹ്യൂഗ് എഡ്‌മെഡെസ് തളര്‍ന്നുവീണത് ആശങ്ക പടര്‍ത്തി. ഉടന്‍ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കല്‍ സേവനം ലഭ്യമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതേത്തുടര്‍ന്ന് തടസപ്പെട്ട ലേല നടപടികള്‍ വൈകീട്ട് 3.30-ന് പുനരാരംഭിച്ചു. എഡ്‌മെഡെസിന് പകരം പിന്നീട് ലേല നടപടികള്‍ നിയന്ത്രിച്ചത് കമന്റേറ്റര്‍ ചാരു ശര്‍മയാണ്.
"
https://www.facebook.com/Malayalivartha























