ഇരട്ടി സന്തോഷത്തിൽ ഇന്ത്യൻ യുവതാരം; രാവിലെ അച്ഛനായി; ഉച്ചയ്ക്കു ശേഷം കോടീശ്വരന്‍; ശിവം ദൂബെയ്ക്ക് ഡബിള്‍ ധമാക്ക

ഇന്ത്യന്‍ യുവതാരം ശിവം ദൂബെയ്ക്ക് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരിക്കും ഇന്നത്തേത്. രണ്ട് സന്തോഷങ്ങളാണ് ഒരേ ദിവസത്തില്‍ താരത്തിന് ഇന്നുണ്ടായിരിക്കുന്നത്. അതില്‍ ഒന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലും മറ്റേത് കരിയറിലുമാണ്.
ഇന്ന് രാവിലെ ശിവം ദൂബെയ്ക്കും ഭാര്യ അഞ്ചുമിനും ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇതിന്റെ സന്തോഷത്തില്‍ നിൽക്കുന്ന സമയത്താണ് താരത്തെ തേടി അടുത്ത സന്തോഷ വാര്‍ത്തയെത്തുന്നത്.
ഐപിഎല്‍ മെഗാതാരാലേലത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് തന്നെ സ്വന്തമാക്കിയിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ ടീമിലെത്തിച്ചത്.
40 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ ദുബെയുടെ അടിസ്ഥാന വില. ലേലത്തില്‍ താരത്തിനു വലിയ ഡിമാന്റുണ്ടാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ സിഎസ്‌കെയും പഞ്ചാബ് കിങ്സും ലേലത്തിന്റെ തുടക്കം മുതല്‍ ദുബൈക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ നാലു കോടി രൂപ സിഎസ്‌കെ ഓഫര്‍ ചെയ്തപ്പോള്‍ പഞ്ചാബ് പിന്മാറി. ഇതോടംയാണ് ദുബെ സിഎസ്‌കെയുടെ ഭാഗമായത്.
https://www.facebook.com/Malayalivartha























