ഐ.പി.എല്‍ സീസണ് മുന്നോടിയായി നിർണ്ണായക നീക്കം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ശ്രേയസ് അയ്യർ നയിക്കും

ഐ.പി.എല്‍ 2022 സീസണ് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചു. ബുധനാഴ്ച ട്വിറ്ററിലൂടെയായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായിരുന്ന ശ്രേയസ് അയ്യരെ 12.25 കോടി രൂപക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ക്കായി വന്‍തുക മുടക്കാന്‍ കൊല്‍ക്കത്ത തയാറായത്. പ്രമുഖ ഫ്രാഞ്ചൈസികളെല്ലാം ശ്രേയസ് അയ്യര്‍ക്കായി കളത്തിലുണ്ടായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോലൊരു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി ശ്രേയസ് പ്രതികരിച്ചു. കൊല്‍ക്കത്ത ഐ.പി.എല്ലില്‍ രണ്ടു തവണ ജേതാക്കളായിട്ടുണ്ട്.
https://www.facebook.com/Malayalivartha























