വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയും ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യക്ക് ഇന്നും മികവ് ആവര്‍ത്തിച്ചാല്‍ പരമ്പര നേടാം.
ഈഡന്‍ ഗാര്‍ഡനില്‍ രാത്രി ഏഴിനാണ് രണ്ടാം ട്വന്റി-20. രവി ബിഷ്ണോയിയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കരുത്തിലാണ് ഇന്ത്യ ആദ്യകളി സ്വന്തമാക്കിയത്.
ടോസ് നേടിയാല്‍ ഫീല്‍ഡിങ്ങാകും ഇരുടീമുകളും തെരഞ്ഞെടുക്കുക. ബാറ്റര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും പിച്ചില്‍ മേധാവിത്തമുണ്ട്. യുശ്-വേന്ദ്ര ചഹാല്‍-ബിഷ്ണോയ് സ്പിന്‍ സഖ്യത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ബാറ്റില്‍ വിരാട് കോഹ്ലി വലിയ റണ്‍ കണ്ടെത്തുന്നില്ല. തുടര്‍ച്ചയായ കളികളില്‍ മുന്‍ ക്യാപ്റ്റന്‍ വിഷമിക്കുകയാണ്.
ഫിനിഷറായി സൂര്യകുമാര്‍ യാദവിന്റെ വരവ് ഇന്ത്യക്ക് ഗുണം ചെയ്യും. ദീപക് ചഹാറിന് പകരം മുഹമ്മദ് സിറാജോ ആവേശ് ഖാനോ കളിക്കും. വെങ്കിടേഷ് അയ്യര്‍ക്ക് പകരം ശാര്‍ദൂല്‍ ഠാക്കൂറിനും സാധ്യതയുണ്ട്.
" fr
https://www.facebook.com/Malayalivartha























