ഇന്ത്യ - വെസ്റ്റിന്‍ഡീസ് ട്വന്റി 20 പരമ്പര; ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു; 20,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചു

ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ശാര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍ എന്നിവര്‍ ഇടംനേടി. ആവേശ് ഖാന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്ബര നേടിയതിനാല്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു. ഇഷാന്‍ കിഷനും ഋതുരാജുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.20,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























