ട്വന്റി–20 പരമ്പരയില്‍ സമ്പൂര്‍ണ ജയം; വിന്‍ഡീസിനെ 17 റണ്ണിന് തകര്‍ത്ത് ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി–20 ക്രിക്കറ്റ് പരമ്ബരയില്‍ സമ്ബൂര്‍ണ ജയം നേടി ഇന്ത്യ. മൂന്നാമത്തെ മത്സരത്തില്‍ രോഹിത് ശര്‍മയും കൂട്ടരും 17 റണ്ണിന് ജയിച്ചു. സ്കോര്‍: ഇന്ത്യ 5–184, വിന്‍ഡീസ് 9–167. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. സൂര്യ 31 പന്തില്‍ 65 റണ്ണെടുത്തു. ഏഴ് സിക്സറാണ് വലംകൈയന്‍ നേടിയത്. ഒരു ഫോറും. വെങ്കിടേഷ് അയ്യര്‍ (19 പന്തില്‍ 35*) മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ 37 പന്തില്‍ 91 റണ്ണാണ് ഇരുവരും അടിച്ചെടുത്തത്. വെങ്കിടേഷിന് രണ്ട് വിക്കറ്റുമുണ്ട്. നിക്കോളാസ് പുരാനാണ് (61) വിന്‍ഡീസിന്റെ ടോപ്സ്കോറര്‍.
https://www.facebook.com/Malayalivartha























