ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി; പേസ് ബൗളര്‍ ദീപക് ചാഹറിന് പരിക്ക്

ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പേസ് ബൌളര്‍ ദീപക് ചാഹറിന് പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരങ്ങള്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ ക്യാമ്ബിനെ ആശങ്കയിലാക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്ബരയിലെ അവസാന മത്സരത്തിനിടെയാണ് ചാഹറിന് പരിക്കേറ്റത് . തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തെറിയാനുള്ള റണ്ണപ്പിനിടെ ചാഹറിന് പരിക്കേല്‍ക്കുകയായിരുന്നു. തുടയ്‌ക്കേറ്റ പരിക്കിന് പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ ചാഹര്‍ മടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha























