ഇന്ത്യന്‍ ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരവുമായ ദീപക് ചാഹറിന് 2022 ഐ.പി.എല്‍ നഷ്ടമായേക്കും.... വെസ്റ്റ് ഇന്‍ഡിസിനെതിരായ മൂന്നാം ട്വന്റി 20 യില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്

ഇന്ത്യന്‍ ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരവുമായ ദീപക് ചാഹറിന് 2022 ഐ.പി.എല്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. കാലിനേറ്റ പരിക്കാണ് ചാഹറിന് ഭീഷണിയുയര്‍ത്തുന്നത്.
വെസ്റ്റ് ഇന്‍ഡിസിനെതിരായ മൂന്നാം ട്വന്റി 20 യില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൗള്‍ ചെയ്യാനായി ഓടി വരുന്നതിനിടെ ചാഹറിന്റെ കാലിന് വേദന അനുഭവപ്പെട്ടു. ബൗള്‍ ചെയ്യുന്നത് നിര്‍ത്തി. പേശിവലിവിനെത്തുടര്‍ന്നാണ് താരം ബൗളിങ് പാതിവഴിയില്‍ ഉപേക്ഷിച്ചത്.
പിന്നീട് മെഡിക്കല്‍ സംഘത്തിനൊപ്പം ഗ്രൗണ്ട് വിട്ടു. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ചാഹറിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. ഇതോടെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയും ചാഹറിന് നഷ്ടമായി. പരിക്ക് തുടരുകയാണെങ്കില്‍ താരത്തിന് ഐ.പി.എല്ലും നഷ്ടമായേക്കും.
"
https://www.facebook.com/Malayalivartha























