രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം; 447 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ലങ്കയെ 208 റണ്‍സിന് പുറത്താക്കി ഇന്ത്യൻ ബൗളിങ് നിര

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ജയം പിടിച്ചെടുത്ത് ഇന്ത്യ. 238 റണ്‍സിന്റെ ജയമാണ് ലങ്കക്കെതിരെ ഇന്ത്യ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കുറിച്ചത്. 447 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ലങ്കയെ ഇന്ത്യ 208 റണ്‍സിന് പുറത്താക്കി. ശ്രീലങ്കക്കായി ദിമുത് കരുണരത്ന സെഞ്ച്വറിയോടെ (107) പൊരുതി നോക്കിയെങ്കിലും ശ്രീലങ്കയുടെ വിജയത്തിന് ആ പോരാട്ടം മതിയായില്ല. കുശാല്‍ മെന്‍ഡിസ്(57) മാത്രമാണ് കരുണരത്നക്ക് പിന്തുണ നല്‍കിയത്.
നാല് വിക്കറ്റെടുത്ത അശ്വിനും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ ബുംറ രണ്ട് ഇന്നിങ്സുകളിലുമായി എട്ട് വിക്കറ്റ് സ്വന്തമാക്കി.നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 252 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ പോരാട്ടം 109 റണ്‍സില്‍ ഒതുങ്ങി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 303/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
കളിയുടെ മൂന്നാം നല്ല തുടക്കം ലഭിച്ച ശേഷമാണ് ലങ്ക തകര്‍ന്നടിഞ്ഞത്. രണ്ടാം വിക്കറ്റില്‍ കരുണരത്നയും മെന്‍ഡിസും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മെന്‍ഡിസിനെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനായില്ല.
https://www.facebook.com/Malayalivartha























