ലാഹോര്‍ ടെസ്റ്റിൽ പാക്കിസ്ഥാന് തോൽവി; ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി

ലാഹോര്‍ ടെസ്റ്റ് പരമ്പരയുടെ അവസാന ദിനം അവസാന സെക്ഷനില്‍ പാക്കിസ്ഥാനെ 115 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ പരമ്ബര സ്വന്തമാക്കി.മൂന്ന് മത്സര പരമ്പര 1-0 എന്ന നിലയിലാണ് ഓസീസ് നേടിയത്. ആദ്യ രണ്ടു മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.
351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 235 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് പിഴുത നഥാന്‍ ലയണും മൂന്ന് വിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇമാം ഉള് ഹഖ് (70), ബാബര്‍ അസം (55) എന്നിവരാണ് പാക്ക് നിരയില്‍ പൊരുതിയത്.
വിക്കറ്റ് പോകാതെ 73 എന്ന നിലയിലാണ് പാക്കിസ്ഥാന് അഞ്ചാം ദിനം തുടങ്ങിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ സ്കോര്‍ 136/2 ആയിരുന്നു. എന്നാല്‍ രണ്ടാം സെക്ഷനില്‍ ആതിഥേയര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
അസ്ഹര്‍ അലി (17), ഫവാദ് ആലം (11), മുഹമ്മദ് റിസ്വാന് (0) എന്നിവര്‍ പൊരുതാതെ കീഴടങ്ങിയതോടെ പാക്കിസ്ഥാന് പരാജയത്തിലേക്ക് വീഴുകയായിരുന്നു.പരമ്പരയില്‍ 496 റണ്‍സ് സ്കോര്‍ ചെയ്ത ഓസീസ് ഓപ്പണര്‍ ഉസ്മാന് കവാജ മാന്‍ ഓഫ് ദ സീരിസ് പുരസ്കാരം നേടി. മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ നേടിയ പാറ്റ് കമ്മിന്‍സാണ് മത്സരത്തിലെ താരം.
https://www.facebook.com/Malayalivartha























