ഐ.പി.എൽ കളത്തിലിറങ്ങും മുന്‍പേ ട്രോളുമായി സ്വന്തം ടീം, ട്വിറ്റര്‍ പേജില്‍ സഞ്ജുവിനെ ട്രോളിയുള്ള ചിത്രം, കടുത്ത ഭാഷയില്‍ രംഗത്തെത്തി താരം, സംഗതി കൈവിട്ടു പോയതോടെ ട്വീറ്റ് നീക്കം ചെയ്ത് രാജസ്ഥാൻ റോയൽസ്...!

ഐ.പി.എല്ലിന് ഇന്ന് കൊടിയേറുകയാണ്. പക്ഷേ കളത്തിലിറങ്ങും മുന്‍പേ ക്യാപ്റ്റന്‍ സഞ്ജു സാംസനെ ട്രോളിയിരിക്കുകയാണ് സ്വന്തം ടീമായ രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത ഭാഷയില്‍ താരം രംഗത്തെത്തി.സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം എന്നായിരുന്നു റോയല്‍സിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു കുറിച്ചത്.
സംഗതി കൈവിട്ടു പോയെന്നു വ്യക്തമായതോടെ റോയല്‍സ് ട്വീറ്റ് നീക്കം ചെയ്തു.വിവാദ ട്വീറ്റിനു പിന്നാലെ സോഷ്യല്‍ മീഡിയ സംഘത്തെ റോയല്‍സ് പുറത്താക്കിയിട്ടുണ്ട്. ഇന്നലത്തെ സംഭവവികാസങ്ങളുടെ പേരില്‍ സമീപനത്തിലും സോഷ്യല്‍ മീഡിയയിലെ ടീമിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.
ആദ്യ മല്‍സരത്തിനു മുന്നോടിയായി ടീമിനകത്ത് എല്ലാം നല്ല രീതിയില്‍ തന്നെയാണ് മുന്‍പോട്ടു പോകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് റോയല്‍സിന്റെ ആദ്യ മല്‍സരം.
https://www.facebook.com/Malayalivartha























