ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ ആദ്യ ഐ.പി.എല്‍ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റൈഡേഴ്സിന് ജയം

ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ ആദ്യ ഐ.പി.എല്‍ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റൈഡേഴ്സിന് ജയം. 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. 44 റണ്‍സെടുത്ത അജിന്‍ക്യ രഹാനയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നേരത്തെ പ്രായമായാലും തന്റെ ബാറ്റിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച ഇന്നിങ്സുമായി എം.എസ്. ധോണിയാണ് (38 പന്തില്‍ 50 നോട്ടൗട്ട്) ചെന്നൈയെ ചുമലിലേറ്റിയത്. 10.5 ഓവറില്‍ അഞ്ചിന് 61 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ചെന്നൈയെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ധോണി ഭേദപ്പെട്ട സ്കോറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. നായകന്‍ രവീന്ദ്ര ജദേജ (26 നോട്ടൗട്ട്) ധോണിക്ക് മികച്ച പിന്തുണ നല്‍കി.
ആദ്യ ഓവറില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായ റുതുരാജ് ഗെയ്ക്‍വാദിനെ പൂജ്യത്തിന് പുറത്താക്കി ഉമേഷ് യാദവ് കൊല്‍ക്കത്തയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ഓപണര്‍ ഡെവോന്‍ കോണ്‍വേയെ (3) ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഉമേഷ് ചെന്നൈക്ക് ഇരട്ടപ്രഹരമേല്‍പിച്ചു. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ രണ്ടിന് 35 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ.
21 പന്തില്‍ രണ്ട് വീതം സിക്സും ഫോറുമടിച്ച റോബിന്‍ ഉത്തപ്പ കത്തിക്കയറി വരവേ വരുണ്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ വീണു. വിക്കറ്റ് കീപ്പര്‍ ഷെല്‍ഡണ്‍ ജാക്സണ്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. സ്കോര്‍ 52ല്‍ എത്തിനില്‍ക്കേ അമ്ബാട്ടി റായുഡു (15) റണ്ണൗട്ടായി മടങ്ങി. ശിവം ദുബെ (3) വന്നപോലെ മടങ്ങി. ആന്ദ്രേ റസലിന്റെ പന്തില്‍ നരെയ്ന്‍ പിടികൂടുകയായിരുന്നു. പിന്നാലെ മുന്‍ നായകന്‍ ധോണിയും ജദേജയും ക്രീസില്‍ ഒത്തുചേര്‍ന്നു. ഇരുവരും ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. എന്നാല്‍ ഇന്നിങ്സിന്റെ അന്ത്യത്തോട് അടുത്തതോടെ ധോണി കത്തിക്കയറി. റസല്‍ എറിഞ്ഞ 18ാം ഓവറില്‍ മൂന്ന് ബൗണ്ടറി സഹിതം ചെന്നൈ 14 റണ്‍സ് നേടി. അവസാന മൂന്ന് ഓവറില്‍ 47 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
https://www.facebook.com/Malayalivartha























