വനിതാ ഏകദിന ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയ അനായാസം ഫൈനലിലേക്ക്.... ഓസീസ് പെണ്‍പട കലാശപ്പോരാട്ടത്തിന് യോഗ്യരായി

വനിതാ ഏകദിന ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയ അനായാസം ഫൈനലില്‍ കടന്നു. ആദ്യ സെമിഫൈനില്‍ വെസ്റ്റ് ഇന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്താണ് ഓസീസ് പെണ്‍പട കലാശപ്പോരാട്ടത്തിന് യോഗ്യരായത്.
ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനലിലെ വിജയികളെ ഓസീസ് ഫൈനലില്‍ നേരിടും. മോശം കാലാവസ്ഥ മൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് അലീസ ഹീലിയുടെ മിന്നുന്ന സെഞ്ചുറിയുടെ ബലത്തില്‍ മൂന്ന് വിക്കറ്റിന് 305 റണ്‍സ് നേടി. 107 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 129 റണ്‍സ് ഹീലി നേടി.
85 റണ്‍സ് നേടിയ സഹഓപ്പണര്‍ റേച്ചല്‍ ഹെയിന്‍സ് അലീസയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 216 റണ്‍സ് സ്‌കോര്‍ ചെയ്തു. അവസാന ഓവറുകളില്‍ ബെത്ത് മൂണി (43), മെഗ് ലാനിംഗ് (26) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് സ്‌കോര്‍ 300 കടത്തിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് പൊരുതാതെ കീഴടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha























