ഐപിഎല്ലില്‍ കലാശപ്പോരാട്ടം... ആദ്യ ടീമിനെ ഇന്നറിയാം.... ആദ്യ ക്വാളി ഫയറില്‍ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

ഐപിഎല്ലില്‍ കലാശപ്പോരാട്ടത്തിലെ ആദ്യ ടീമിനെ ഇന്നറിയാം. ആദ്യ ക്വാളി ഫയറില്‍ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ടൂര്‍ണ്ണമെന്റില്‍ അപ്രതീക്ഷിത കുതിപ്പോടെയാണ് ഈ വര്‍ഷം മാത്രം രൂപീകരിച്ച ഗുജറാത്ത് മുന്നേറിയത്. രണ്ടാം കിരീടത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സിലാണ് വൈകിട്ട് 7.30ന് മത്സരം നടക്കുന്നത്. മികച്ച ഫോമിലുള്ള നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കൊപ്പം ഓപ്പണറായി ടീമിന് ശക്തമായ തുടക്കമാണ് വൃദ്ധിമാന്‍ സാഹ നല്‍കുന്നത്.
ശുഭ്മാന്‍ ഗില്ലും മാത്യൂ വെയ്ഡും ഡേവിഡ് മില്ലര്‍ക്കുമൊപ്പം ഫിനിഷറായ രാഹുല്‍ തെവാത്തിയയും ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്തു കൂട്ടുന്നു.
ഇവര്‍ക്ക് മറുപടിയായി സ്ഥിരതയാണ് രാജസ്ഥാന്റെ മുതല്‍ക്കൂട്ട്. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളും മദ്ധ്യനിരയിലെ വിശ്വസ്തനായ ദേവ്ദത്ത് പടിക്കലും ടൂര്‍ണ്ണമെന്റിലെ ടോപ്സ്‌കോററായ ജോസ് ബട്ലറുമാണ് സഞ്ജുവിന്റെ കരുത്തായുള്ളത്.
എന്നാല്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും അത്ഭുതമായി മാറിയിരിക്കുന്ന അശ്വിന്റെ ഉത്തരവാദിത്വം നിറഞ്ഞ പോരാട്ടമാണ് രാജസ്ഥാന്റെ തുറുപ്പുചീട്ട്.
ബൗളിംഗില്‍ രാജസ്ഥാനാണ് മേല്‍കൈ. ട്രെന്‍ഡ് ബോള്‍ട്ടിന്റെ പേസിനൊപ്പം ടൂര്‍ണ്ണമെ ന്റിലെ വിക്കറ്റ് വേട്ടക്കാരിലെ മുമ്പനായ യുസ് വേന്ദ്ര ചാഹലും ആര്‍. അശ്വിനുമാണ് കരുത്ത്. ഇതുവരെ വന്‍ വിക്കറ്റു വേട്ട നടത്താനായിട്ടില്ലെങ്കിലും റഷീദ് ഖാനും സായ്കിഷോറുമാണ് ഗുജറാത്തെന് കരുത്തേകുന്നത്.
ആദ്യ രണ്ടു സ്ഥാനക്കാരെന്ന നിലയില്‍ ഇന്ന് തോല്‍ക്കുന്ന ടീമിന് ഒരു മത്സരം കൂടി കളിക്കാന്‍ അവസരം കി്ട്ടും. രണ്ടാം ക്വാളിഫയറില്‍ ലഖ്നൗ-ബാംഗ്ലൂര്‍ പോരാട്ടത്തില്‍ വിജയിച്ചാല്‍ നേരിട്ട് ഫൈനലിലേക്ക് കടക്കാം.
"
https://www.facebook.com/Malayalivartha























