മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാഹിതനായി; വധു സ്നേഹ റോയി... വിവാഹം കെങ്കേമം പ്രണയ വിവാഹമോ?! തുറന്നു പറഞ്ഞ് ബേസിൽ തമ്പി!!

മലയാളി സ്റ്റാർ ക്രിക്കറ്റർ ബേസിൽ തമ്പി വിവാഹിതനായി. പെരുമ്പാവൂർ ഇരിങ്ങോൾ മുല്ലമംഗലം വീട്ടിൽ എൻ എം തമ്പി-ലിസി തമ്പി ദമ്പതികളുടെ മകനായ ബേസിൽ തമ്പി, പെരുമ്പാവൂർ, കുറുപ്പംപടി വാഴപ്പിള്ളിക്കുടി വീട്ടിൽ റോയ് ഡേവിഡ്-ജെസി റോയ് ദമ്പതികളുടെ മകളായ സ്നേഹ റോയിയെ ആണ് വിവാഹം ചെയ്തത്.
കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിൽ കലാ കായിക സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. കേരള ക്രിക്കറ്റ് ടീം പരിശീലകൻ ടിനു യോഹന്നാൻ, ടീം നായകൻ സച്ചിൻ ബേബി എന്നിവർ വിവാഹ വേദിയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു.
സഹൽ അബ്ദുൾ സമദ് വിവാഹിതനാകുന്നു; വധു ബാഡ്മിന്റൺ താരംകഴിഞ്ഞ എട്ട് വർഷത്തോളമായി കേരള ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് വലംകൈയ്യൻ പേസ് ബൗളറായ ബേസിൽ തമ്പി. കേരളത്തിന് വേണ്ടി അഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുത്ത മിന്നും പ്രകടനങ്ങൾ 2017 ൽ ബേസിലിനെ ഐപിഎൽ ടീമായ ഗുജറാത്ത് ലയൺസിലെത്തിച്ചു.
തന്റെ അരങ്ങേറ്റ ഐപിഎൽ സീസണിൽ 12 മത്സരങ്ങളിൽ 11 വിക്കറ്റുകളെടുത്ത് മിന്നും പ്രകടനമാണ് ബേസിൽ കാഴ്ച വെച്ചത്. ഈ മികവ് സീസണിലെ എമർജിംഗ് പ്ലേയർക്കുള്ള പുരസ്കാരവും അദ്ദേഹത്തിന് നേടിക്കൊടുത്തു. തൊട്ടടുത്ത സീസണിൽ 95 ലക്ഷം രൂപക്ക് സൺ റൈസേഴ്സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി. എന്നാൽ ആദ്യ സീസണിലെ മികവ് ഹൈദരാബാദ് ജേഴ്സിയിൽ തുടരാൻ ബേസിലിനായില്ല.
ടിയിട്ടുള്ള ബേസിൽ ടി20യിൽ 73 മത്സരങ്ങളിൽ നിന്ന് 74 വിക്കറ്റുകളാണ് പിഴുതിട്ടുള്ളത്.
https://www.facebook.com/Malayalivartha























