ട്വന്റി20യില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ വീണ്ടും തഴഞ്ഞ നടപടിയില്‍ പ്രകോപിതരായി ആരാധകര്‍

ട്വന്റി20യില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ വീണ്ടും തഴഞ്ഞ നടപടിയില്‍ പ്രകോപിതരായി ആരാധകര്‍. ജൂലൈ 29 മുതല്‍ വെസ്റ്റ്ഇന്‍ഡീസില്‍ നടക്കുന്ന 5 മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ട്രെന്‍ഡിങ്.
വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ 3 മത്സരങ്ങള്‍ ട്രിനിഡാഡ്, സെന്റ് കിറ്റ്‌സ് എന്നിവിടങ്ങളിലും പിന്നീടുള്ള 2 മത്സരങ്ങള്‍ ഫ്‌ലോറിഡയിലുമാണു നടക്കുക. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ക്കൊപ്പം വിരാട് കോലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
കെ.എല്‍. രാഹുല്‍, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ തിരിച്ചുവരവിനും പരമ്പര വേദിയാകും. എന്നാല്‍, അയര്‍ലന്‍ഡിനെതിരെ അവസരം ലഭിച്ച ഒരേയൊരു ട്വന്റി20യില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ വീണ്ടും തഴഞ്ഞ നടപടിയാണ് ആരാധകരെ ഒരിക്കല്‍ക്കൂടി പ്രകോപിപ്പിച്ചിരിക്കുന്നത്.
വെറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇതുവരെ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ലെന്ന സഞ്ജുവിന്റെ ആരാധകരുടെ പ്രധാന വാദം ശരിവയ്ക്കുന്ന നടപടിയാണു സിലക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഒരിക്കല്‍ക്കൂടി ഉണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























