വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകാനൊരുങ്ങി കേരളം.... ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കും

വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകാനൊരുങ്ങി കേരളം.... ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കും.
രണ്ടാം ട്വന്റി-20 ഗോഹട്ടിയിലും മൂന്നാം മത്സരം ഇന്‍ഡോറിലും നടക്കും. ട്വന്റി-20 പരമ്പരക്ക് പിന്നാലെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും.
അതേസമയം കേരളം വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുകയാണ്. ഒക്ടോബറിലും നവംബറിലുമായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയില്‍ മൂന്നു മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ മത്സരമാണ് കാര്യവട്ടത്തേത്. ഇതിനു തൊട്ടു മുന്‍മ്പായി സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയയും ഇന്ത്യയില്‍ മൂന്നു മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തുന്നുണ്ട്. ഇതില്‍ പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത് നടത്താന്‍ മുന്‍പ് ധാരണയായിരുന്നു. മത്സരം നടത്താനായി തയാറാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ആ മത്സരം കഴിഞ്ഞ് സിംഗപ്പുര്‍ വഴി മടങ്ങാനായി തിരുവനന്തപുരത്തുനിന്ന് മതിയായ വിമാന സര്‍വീസ് ഇല്ലെന്ന അസൗകര്യം പരിഗണിച്ച് ആ മത്സരം ഹൈദരാബാദിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പകരമായാണു ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം തിരുവനന്തപുരത്തിന് അനുവദിക്കാന്‍ ബിസിസിഐ ഫിക്‌സര്‍ കമ്മിറ്റി തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 മത്സരം തിരുവനന്തപുരത്തിന് അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് മൂന്നാം തരംഗം വന്നതോടെ ആ പരമ്പരയിലെ മത്സരങ്ങളെല്ലാം ഒരിടത്തു നടത്താന്‍ തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്തിന് അവസരം നഷ്ടമായി.
ഇതുവരെ 3 രാജ്യാന്തര മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്നത്. 2 ട്വന്റി20യും ഒരു ഏകദിനവും. 2019 ഡിസംബര്‍ 8നു നടന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് ട്വന്റി20 ആയിരുന്നു ഇവിടെ നടന്ന അവസാന മത്സരം.
"
https://www.facebook.com/Malayalivartha























