വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മൂന്നു റണ്‍സിന്റെ ആവേശജയം.... മിന്നും പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മൂന്നു റണ്‍സിന്റെ ആവേശജയം. ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് മാത്രമേ എടുക്കാന്‍ ആയുള്ളൂ. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ഷായ് ഹോപിനെ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ നഷ്ടമാകുകയും ചെയ്തു.
18 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് ഹോപിന്റെ സമ്പാദ്യം. മറ്റൊരു ഓപ്പണര്‍ കെയ്ല്‍ മില്‍സ് 68 പന്തില്‍ 75 റണ്‍സുമായി തകര്‍ത്തടിച്ചെങ്കിലും മറ്റുള്ള ബാറ്റര്‍മാര്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കാത്തത് തിരിച്ചടിയായി മാറി. ബ്രണ്ടന്‍ കിംഗ് (66 പന്തില്‍ 54), ഷംറെ ബ്രൂക്‌സ് (61 പന്തില്‍ 46), നിക്കോളാസ് പൂരന്‍ (26 പന്തില്‍ 25) എന്നിവരെ തകര്‍ത്തടിക്കാനായി ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടു കൊടുത്തില്ല.
അവസാന ഓവറുകളില്‍ റൊമാരിയോ ഷെപ്പേര്‍ഡും ( 25 പന്തില്‍ 39 റണ്‍സ്) അകീല്‍ ഹൊസൈനും (32 പന്തില്‍ 33 റണ്‍സ്) ആഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ വിജയത്തില്‍ നിന്ന് തടഞ്ഞു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം ഇന്ത്യക്ക് ആയി വീഴ്ത്തുകയും ചെയ്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ് നേടുകയും ചെയ്തു. ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. 99 പന്തില്‍ മൂന്ന് സിക്‌സും 10 ഫോറും അടക്കം ധവാന്‍ 97 റണ്‍സ് നേടി. 53 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും അടക്കം ശിഭ്മാന്‍ ഗില്‍ 64 റണ്‍സ് എടുത്തു.
ഓപ്പണിംഗ് വിക്കറ്റില്‍ ഇവര്‍ 17.4 ഓവറില്‍ 119 റണ്‍സ് നേടി. ശ്രേയസ് അയ്യറും (57 പന്തില്‍ 54) തിളങ്ങി. ദീപക് ഹൂഡ (27), സൂര്യകുമാര്‍ യാദവ് (13), സഞ്ജു സാംസണ്‍ (12) എന്നിവര്‍ വേഗം മടങ്ങുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























