രക്ഷകനായി അക്‌സര്‍.... രണ്ടാം ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം.... അവസാന ഓവറുകളില്‍ അക്‌സര്‍ പട്ടേല്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്

ആവേശം അവസാന ഓവറോളം കൂട്ടിനെത്തിയ രണ്ടാം ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 49.4 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറിയും ഒരു വിക്കറ്റും നേടിയ അക്‌സര്‍ പട്ടേലാണ് കളിയിലെ കേമന്‍. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര (20) ഇന്ത്യ ഉറപ്പിച്ചു.
അവസാന ഓവറുകളില്‍ അക്‌സര്‍ പട്ടേല്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടതോടെ 44.1 ഓവറില്‍ ആറിന് 256 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു.
ഇതോടെ തോല്‍വി മണത്തെങ്കിലും രക്ഷകനായി അക്‌സര്‍ എത്തുകയായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് അവസാന ആറു ഓവറുകളില്‍ അക്‌സര്‍ പട്ടേല്‍ കത്തിക്കയറിയതോടെ ജയം ഇന്ത്യക്കൊപ്പം നിന്നു. കൈല്‍ മില്‍സിനെ സിക്‌സര്‍ പറത്തിയാണ് അക്‌സര്‍ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.
35 പന്തില്‍ അഞ്ച് സിക്‌സും മൂന്നു ഫോറും സഹിതം 64 റണ്‍സുമായി അക്‌സര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ശ്രേയാസ് അയ്യര്‍ (63) സഞ്ജു സാംസണ്‍ (54), ശുഭ്മാന്‍ ഗില്‍ (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജുവിന്റെ കന്നി ഏകദിന സെഞ്ചുറിയാണ് വെസ്റ്റ് ഇന്‍ഡീസ് മണ്ണില്‍ നേടിയത്. നാലാം വിക്കറ്റില്‍ സഞ്ജു-ശ്രേയസ് കൂട്ടുകെ (99 റണ്‍സ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. വിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് കൈല്‍ മേയേഴ്‌സ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം കരസ്ഥമാക്കി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. ഓപ്പണര്‍ ഷായ് ഹോപ്പിന്റെ സെഞ്ചുറി കരുത്തിലാണ് വിന്‍ഡീസ് മികച്ച നിലയിലെത്തിയത്. ഹോപ്പിന്റെ 100-ാം രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരമായിരുന്നു.
https://www.facebook.com/Malayalivartha























