വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 68 റണ്‍സ് ജയം....

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 68 റണ്‍സ് ജയം. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 190/6
വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122/8 ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ 190 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. രോഹിത് 44 പന്തില്‍ 64 റണ്‍സ് നേടി. 19 പന്തിലാണ് കാര്‍ത്തിക് 41 റണ്‍സ് അടിച്ചുകൂട്ടിയത്.
ഓപ്പണര്‍മാരായ രോഹിതും സൂര്യകുമാര്‍ യാദവും ഇന്ത്യക്കു മികച്ച തുടക്കമാണു നല്കിയത്. 4.4 ഓവറില്‍ സഖ്യം 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യാദവും പിന്നാലെ ശ്രേയസ് അയ്യര്‍ പൂജ്യത്തിനും പുറത്തായത് ഇന്ത്യന്‍ സ്‌കോറിനെ ബാധിച്ചു.
വിന്‍ഡീസ് നിരയില്‍ ബ്രൂക്‌സ് (20), പൂരാന്‍ (18), പോള്‍ (19) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും ചെറുത്തുനില്‍പ്പു നടത്തിയത്. ഇന്ത്യക്ക് വേണ്ടി ആര്‍. അശ്വിന്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌നോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























