വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് ഇന്ന് ബാസ്റ്റെയറില്‍.... ജയം ആവര്‍ത്തിക്കാനൊരുങ്ങി രോഹിത് ശര്‍മയും കൂട്ടരും

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് ഇന്ന് ബാസ്റ്റെയറില്‍.... ജയം ആവര്‍ത്തിക്കാനൊരുങ്ങി രോഹിത് ശര്‍മയും കൂട്ടരും. ആദ്യകളിയിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
അഞ്ചു മത്സരപരമ്പരയില്‍ 1-0ന് മുന്നില്‍. രാത്രി എട്ടിനാണ് കളി. ഒന്നാംമത്സരത്തില്‍ 68 റണ്ണിനായിരുന്നു ഇന്ത്യ വിന്‍ഡീസിനെ വീഴ്ത്തിയത്. എതിരാളിക്ക് ഒരവസരവും നല്‍കിയില്ല.
ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത്തും ദിനേശ് കാര്‍ത്തിക്കും തിളങ്ങി. പന്തില്‍ അര്‍ഷ്ദീപ് സിങ്, ആര്‍ അശ്വിന്‍, രവി ബിഷ്ണോയ് എന്നിവരും കരുത്തുകാട്ടി. ഇന്ത്യന്‍ നിരയില്‍ ഇന്നും പരീക്ഷണങ്ങള്‍ തുടര്‍ന്നേക്കും. സൂര്യകുമാര്‍ യാദവായിരുന്നു ഓപ്പണറായി രോഹിതിന് കൂട്ട്. ഈവര്‍ഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാം ഓപ്പണറാണ് സൂര്യ.
അശ്വിനും ബിഷ്ണോയ്ക്കും പുറമേ രവീന്ദ്ര ജഡേജകൂടി ചേര്‍ന്നതോടെ മൂന്ന് സ്പിന്നര്‍മാരായിരുന്നു ടീമില്‍. ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ ഇടയില്ല.
"
https://www.facebook.com/Malayalivartha























