വില്ലനായത് പുറംവേദന; പരുക്കു മൂലം കളം വിട്ട രോഹിത് ശർമ വെസ്റ്റിൻഡീസിനെതിരായ അടുത്ത ട്വന്റി 20യിൽ കളിക്കുമോ? രോഹിത് ക്രീസ് വിട്ടതോടെ ആരാധകരിൽ കനത്ത ആശങ്ക

പരുക്കു മൂലം കളം വിട്ട രോഹിത് ശർമ വെസ്റ്റിൻഡീസിനെതിരായ അടുത്ത ട്വന്റി 20യിൽ കളിക്കുമോ എന്ന് ആശങ്ക വർധിച്ചിരിക്കുകയാണ്. മൂന്നാം ട്വന്റി 20യിൽ 5 ബോളിൽ ഒരു സിക്സും ഒരു ഫോറും ഉൾപ്പെടെ 11 റൺസുമായി മുന്നേറുമ്പോളാണ് രോഹിതിന് പുറംവേദന വില്ലനായി എത്തിയത്. പിന്നാലെ രോഹിത് ക്രീസ് വിട്ടതോടെ ആരാധകരുടെ ആശങ്ക വർധിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്.
ഇതോടുകൂടി പരുക്കിനെക്കുറിച്ച് പ്രതികരണവുമായി രോഹിത് ശർമ തന്നെ രംഗത്തെത്തിയിരുന്നു. ‘‘ഇപ്പോൾ പ്രശ്നമൊന്നുമില്ല. അടുത്ത കളിക്ക് കുറച്ചു ദിവസങ്ങൾകൂടിയുണ്ട്. അപ്പോളേക്കും എല്ലാം ശരിയാകുമെന്നാണ് കരുതുന്നത്’’– എന്നാണ് രോഹിത് പറഞ്ഞത്.
അതോടൊപ്പം തന്നെ രോഹിത് ശർമയുടെ പുറംവേദന നിരീക്ഷിച്ചു വരികയാണെന്ന് ബിസിസിഐ അറിയിക്കുകയുണ്ടായി. കഴിഞ്ഞ കളിയിൽ മികച്ച വിജയം നേടാനായതിൽ രോഹിത് സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ‘‘മധ്യ ഓവറുകൾ വളരെ നിർണായകമായിരുന്നു. എന്നാൽ സാഹചര്യം നന്നായി ഉപയോഗിച്ചു. വിജയലക്ഷ്യം പിന്തുടരാനായി. സൂര്യ ബുദ്ധിപൂർവം ബാറ്റ് ചെയ്തു. അയ്യരുടെ പിന്തുണയും ഗുണം ചെയ്തു." എന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.
കൂടാതെ ഓപ്പണർ സൂര്യകുമാർ യാദവിന്റെ (44 പന്തിൽ 76) ഉജ്വല ഇന്നിങ്സിന്റെ മികവിൽ മൂന്നാം ട്വന്റി20യിൽ ഇന്ത്യ 7 വിക്കറ്റിനാണ് ജയം നേടിയിരുന്നത്. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164. ഇന്ത്യ–19 ഓവറിൽ 3ന് 165. 44 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പെടുന്നതാണ് സൂര്യയുടെ ഇന്നിങ്സ് എന്നത്. ശ്രേയസ് അയ്യർ (24), ഋഷഭ് പന്ത് (33) എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യൻ ജയം അനായാസമാക്കിയിരുന്നു. ജയത്തോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിലെത്തി. നാലാം മത്സരം ശനിയാഴ്ച യുഎസിലെ ഫ്ലോറിഡയിൽ.
https://www.facebook.com/Malayalivartha























